പൊലീസില്‍ ഗോത്രവര്‍ഗത്തിന് പ്രത്യേക റിക്രൂട്ട്മെന്‍റ്

തിരുവനന്തപുരം: പൊലീസ്സേനയില്‍ തീരദേശത്തുള്ളവര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കുമായി പ്രത്യേക റിക്രൂട്ട്മെന്‍റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടത്തില്‍ ഗോത്രമേഖലയില്‍ നിന്നാവും റിക്രൂട്ട്മെന്‍റ് നടത്തുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി സൈബര്‍ ക്രൈംബ്രാഞ്ച് എന്ന പുതിയ വിഭാഗം രൂപവത്കരിക്കും. ജയില്‍ പരിഷ്കരണത്തിന് ക്രോഡീകരിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തും. സ്ത്രീകളുടെ എണ്ണം ആറ് ശതമാനത്തില്‍ നിന്ന് പത്താക്കും.

ഒരാളും കസ്റ്റഡിയില്‍ മരിക്കരുതെന്ന കര്‍ശനനിര്‍ദേശം സേനക്ക് നല്‍കി. ലോക്കപ്പ് മര്‍ദനം ഉള്‍പ്പെടെ മൂന്നാംമുറ സമ്പ്രദായം ഇല്ലാതാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. മതനിരപേക്ഷത സംരക്ഷിക്കാനുള്ള പൊലീസിന്‍െറ ഉത്തരവാദിത്തനിര്‍വഹണത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. അന്വേഷണത്തില്‍ തടസ്സം ഉണ്ടാക്കുന്ന ഒരുവിധ ഭരണ, രാഷ്ട്രീയ, ബാഹ്യശക്തി ഇടപെടലുമുണ്ടാവില്ല.പിണറായി പറഞ്ഞു.

Tags:    
News Summary - kerala police tribal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.