കിളിമാനൂർ: പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പൊലീസ് സി.പി.എമ്മിന്‍റെ അടിമകളായെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കിളിമാനൂർ സ്റ്റേഷനിലേക്ക് ബി.എം.എസ് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ജനത്തെ സംരക്ഷിക്കേണ്ട പൊലീസുകാർ അക്രമത്തിന് കൂട്ടുനിൽക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. സി.പി.എം നേതാക്കളുടെ താൽപര്യമനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കില്‍ ജനം പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്തം ഓർമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകരോടും നേതാക്കളോടും അപമര്യാദയായി പെറുമാറുന്നത് പൊലീസ് പതിവാക്കിയിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങളുമായി ചെല്ലുന്ന ജനപ്രതിനിധികളെപ്പോലും അവഹേളിക്കുകയാണ്. കിളിമാനൂരിൽ ബി.എം.എസ് ലോഗോ മാറ്റിയാൽ മാത്രമോ ഓട്ടോ ഓടിക്കാൻ അനുവദിക്കൂ എന്ന പൊലീസ് നിലപാട് ശക്തമായി ചെറുക്കും. കടമകൾ മറന്നുപോയാൽ ബി.ജെ.പി–ബി.എം.എസ് പ്രവര്‍ത്തകര്‍ അത് പൊലീസിനെ ഓര്‍മിപ്പിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. മുതിർന്ന ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.