കോഴിക്കോട്: സംസ്ഥാനത്തെങ്ങും മഴ കനത്തതോടെ പൊല്ലാപ്പിലായത് ജില്ല കലക്ടർമാരാണ്. നൂറുകണക്കിന് ഫോൺ വിളികളാണ് കല ക്ടറേറ്റുകളിലേക്കും ഇൻഫർമേഷൻ ഓഫിസുകളിലേക്കുമെത്തുന്നത്. എല്ലാവർക്കും അറിയേണ്ടത് ഒരു കാര്യം -നാളെ അവധിയുണ്ട ോ സർ. ?
ജില്ല കലക്ടർമാരുടെ ഫേസ്ബുക്ക് പേജിൽ മെസ്സേജുകളായും പോസ്റ്റുകൾക്ക് കീഴെ കമന്‍റുകളായും ഇതു തന്നെ ചോദ്യം -നാളെ അവധിയുണ്ടോ ? ഇതിനൊപ്പം അവധി പ്രഖ്യാപിച്ചതായ വ്യാജ പ്രചാരണവും തകൃതിയായി. ഒടുവിൽ പല ജില്ലകളിലെയും കലക്ടർമാർക്ക് 'നാളെ അവധി ഇല്ല' എന്ന് കാണിച്ച് പോസ്റ്റിടേണ്ടി വന്നു.
അവധി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂ എന്നും മുന്നറിയിപ്പ് നൽകി. പല ജില്ലകളിലും അവധി പ്രഖ്യാപിച്ചതായി കാണിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.