തിരുവനന്തപുരം: സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരള സവാരിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗത സംഘ രൂപീകരണയോഗം തിങ്കളാഴ്ച നടക്കും. സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലെ ശ്രുതി ഹാളിൽ വൈകുന്നേരം 5 മണിക്ക് ചേരുന്ന യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.
ആഗസ്റ്റ് 17നാണ് ഉദ്ഘാടനം. നിരവധി പ്രതിസന്ധികൾ നേരിടുന്ന മോട്ടോർ തൊഴിലാളികൾക്ക് കൈത്താങ്ങ് എന്ന നിലയിലും മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച നിരക്കിൽ യാത്രക്കാർക്ക് സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് സംസ്ഥാനത്തെ ഓട്ടോ ടാക്‌സി മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് സർക്കാർ കേരള സവാരി ഓൺലൈൻ ടാക്‌സി സർവീസ് പദ്ധതി ആവിഷ്‌കരിച്ചത്.
ആദ്യഘട്ടം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് നടപ്പിലാക്കുക. അഞ്ഞൂറോളം ഡ്രൈവർമാർക്ക് പരിശീലനം നൽകി കഴിഞ്ഞു. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ ട്രേഡ് യൂനിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.