മുഖ്യമന്ത്രി പിണറായി വിജ​യനോടൊപ്പം  ശ്രീ എം  (ഫയൽ ചിത്രം)

ശ്രീ എമ്മിന്​ യോഗ സെന്‍റർ തുടങ്ങാൻ നാല് ഏക്കർ ഭൂമി നൽകാൻ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: ആത്മീയ ഗുരുവായി അറിയപ്പെടുന്ന ശ്രീ എമ്മിന്‍റെ സത്​സംഗ്​​ ഫൗണ്ടേഷന്​ യോഗ റിസർച്ച്​ സെന്‍റർ സ്​ഥാപിക്കാൻ നാ​േലക്കർ ഭൂമി നൽകാൻ സംസ്​ഥാന മന്ത്രിസഭ തീരുമാനം. തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിലാണ്​ ഭൂമി അനുവദിച്ചത്​.

ഹൗസിങ്​ ബോര്‍ഡിന്‍റെ കൈവശമ​ുള്ളതാണ്​ സ്​ഥലം. 10 വർഷത്തേക്ക്​ ലീസിനാണ്​ ഭൂമി നൽകുക.

യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ശ്രീ എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ സ്വദേശിയാണ്​. മഹേശ്വര്‍നാഥ് ബാബയാണ്​ ഇദ്ദേഹത്തിന്‍റെ ഗുരു.

പ്രധാന മന്ത്രി നരേ​ന്ദ്രമോദിയോടൊപ്പം ശ്രീ എം 


 

Tags:    
News Summary - kerala state Cabinet decides to give four acres to sri M start a yoga center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.