തിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ വാക്സിൻ നയത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൈയിൽ പണമുള്ളവർ മാത്രം വാക്സിൻ എടുക്കട്ടെ എന്ന നിലപാട് കേരളത്തിന് സ്വീകരിക്കാനാകില്ലെന്നും സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ തുടര്‍ന്നുവന്ന സൗജന്യവും സാര്‍വത്രികവുമായ വാക്സിനേഷന് എന്ന നയം നടപ്പാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്ക് സർക്കാർ പാലിക്കുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സാമ്പത്തികപ്രതിസന്ധികളില്‍ ഉഴലുന്ന സംസ്ഥാനങ്ങളെ കൂടുതല്‍ വിഷമതകളിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര വാക്സിന് നയം. വാക്സിന് വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയതാണ് പ്രശ്നം. കേന്ദ്രസര്‍ക്കാറിന് 150 രൂപക്ക് നല്കുന്ന വാക്സിന് സംസ്ഥാനങ്ങള്‍ക്ക് 400 രൂപക്കാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് നല്കാന് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങള്‍ക്ക് േക്വാട്ട നിശ്ചയിക്കാത്തതിനാല്‍ വാക്സിനുവേണ്ടി മത്സരം ഉടലെടുക്കും. ഇക്കാര്യം വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ വിഡിയോ കോണ്‍ഫറന്‍സില്‍ ഉന്നയിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യമായി വാക്സിന് ലഭ്യമാക്കി ദേശീയതലത്തില്‍ തന്നെ ഹേര്‍ഡ് ഇമ്യൂണിറ്റി വികസിപ്പിച്ചെടുക്കണമെന്നാണ് കേരളത്തിെൻറ നിലപാട്.
400 രൂപക്ക് വാക്സിന് പൊതുവിപണിയില്‍നിന്ന് വാങ്ങണമെങ്കില്‍ 1300 കോടി രൂപ ചെലവ് വരും. ഇത് സംസ്ഥാനത്തിനുമേല്‍ അധികബാധ്യത അടിച്ചേല്പിക്കും. കേന്ദ്ര തീരുമാനത്തിന് വേണ്ടി കാക്കാതെ നിർമാതാക്കളിൽനിന്ന് നേരിട്ട് വാക്സിൻ വാങ്ങാനാണ് സംസ്ഥാനത്തിെൻറ തീരുമാനം. ജനങ്ങളുടെ ജീവന് കാക്കുന്നതിനൊപ്പം സാമ്പത്തികവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും വാക്സിനേഷന് എത്രയും പെട്ടെന്ന് പരമാവധി ആളുകളിൽ എത്തണം. അതിനായി പ്രതിബദ്ധതയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.