തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി ജൂലൈ 11ന് നടത്താനിരുന്ന സമരവും സെക്രേട്ടറിയറ്റ് മാർച്ചും പിൻവലിച്ചു. സമിതി സംസ്ഥാന പ്രസിഡൻറ് കെ. ഹസൻകോയ ധനമന്ത്രി തോമസ് െഎസക്കുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.
സെപ്റ്റംബർ പത്തുവരെ ജി.എസ്.ടിയുടെ പേരിൽ കടകളിൽ പരിശോധന ഉണ്ടാവില്ല. ജി.എസ്.ടിയുമായി വിപണി പൊരുത്തപ്പെടുന്നതുവരെ ഉണ്ടാകുന്ന പിഴവുകൾക്ക് ശിക്ഷാനടപടി സ്വീകരിക്കില്ലെന്നും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാൻ സർക്കാർ ശ്രദ്ധിക്കുമെന്നും ധനമന്ത്രി ഏകോപനസമിതിക്ക് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.