റദ്ദാക്കിയ യു.എ.പി.എ വീണ്ടും ചുമത്താൻ കേരളം നൽകിയ അപേക്ഷ മാറ്റിവെച്ചു

ന്യൂ​ഡ​ൽ​ഹി: മാ​വോ​വാ​ദി രൂ​പേ​ഷ് കു​മാ​റി​നു​മേ​ൽ യു.​എ.​പി.​എ ചു​മ​ത്തി​യ​ത്​ റ​ദ്ദാ​ക്കി​യ കേ​ര​ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി അ​ടു​ത്ത​യാ​ഴ്ച​യി​ലേ​ക്ക്​ മാ​റ്റി. തി​ങ്ക​ളാ​ഴ്​​ച വാ​ദം തു​ട​ങ്ങി​യെ​ങ്കി​ലും അ​ടു​ത്ത​യാ​ഴ്​​ച വാ​ദം കേ​ട്ട്​ തീ​ർ​പ്പാ​ക്കാ​നാ​യി മാ​റ്റി​വെ​ക്കു​ക​യാ​ണെ​ന്ന്​ ജ​സ്​​റ്റി​സ്​ അ​ശോ​ക് ഭൂ​ഷ​ൺ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

രൂ​പേ​ഷി​നെ​തി​രെ യു.​എ.​പി.​എ ചു​മ​ത്താ​ൻ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ സ​ർ​ക്കാ​ർ കാ​ല​താ​മ​സം വ​രു​ത്തി​യോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും ജ​സ്​​റ്റി​സ്​ ഭൂ​ഷ​ൺ വ്യ​ക്ത​മാ​ക്കി. കു​റ്റ്യാ​ടി, വ​ള​യം പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലെ മൂ​ന്നു കേ​സു​ക​ളി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി വൈ​കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള ഹൈ​കോ​ട​തി രൂ​പേ​ഷി​ന് വി​ടു​ത​ൽ ന​ൽ​കി​യ​ത്. ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി സ്​​റ്റേ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​പേ​ക്ഷ​യും സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ചാ​ര​ണ നേ​രി​ടു​ന്ന മ​റ്റ് കേ​സു​ക​ളി​ലും രൂ​പേ​ഷ് വി​ടു​ത​ൽ തേ​ടി​യി​രു​ന്നു. ഈ ​ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി​ക​ളോ​ട് സു​പ്രീം​കോ​ട​തി നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​സ്​​റ്റി​സ്​ അ​ബ്​​ദു​ൽ ന​സീ​ർ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ​െബ​ഞ്ചാ​ണ് ഈ ​ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്.

Tags:    
News Summary - Kerala's application for re-imposition of canceled UAPA has been postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.