കോട്ടയം: കോളിളക്കം സൃഷ്ടിച്ച കെവിൻ വധക്കേസിൽ 14 പ്രതികളിൽ ഷാനു ചാക്കോ അടക്കം 10 പ്രതികൾ കുറ്റക്കാർ. കേ ാട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. ജയചന്ദ്രൻ ആണ് പ്രതികൾ കുറ്റക്കാരെന്ന് വിധിച്ച ത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കോടതി വിധിച്ചു. ഇവർക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. നീന ുവിന്‍റെ പിതാവ് ചാക്കോ അടക്കം നാലു പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതേവിട്ടു.
ഒന്നാം പ്രതി ഷാനു ചാ ക്കോ, നിയാസ് മോൻ (രണ്ട്), ഇഷാൻ ഇസ്മാഈൻ (മൂന്ന്), റിയാസ് (നാല്), മനു മുരളീധരൻ (ആറ്), ഷെഫിൻ (ഏഴ്), നിഷാദ് (എട്ട്), ടിറ്റു ജെറോ , (ഒമ്പത്), ഫസിൽ ശെരീഫ് (പതിനൊന്ന്), ഷാനു ഷാജഹാൻ (പന്ത്രണ്ട്) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. നീനുവിന്‍റെ പിതാവ് ചാക്കോ ജോൺ (അഞ്ച്), വിഷ്ണു (പത്ത്), ഷിനു നാസർ (പതിമൂന്ന്), റെമീസ് (പതിനാല്) എന്നിവരെയാണ് വെറുതേവിട്ടത്.
കൊലപാതകം, ഗൂഢാലോചന, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ, കുറ്റകരമായ തടഞ്ഞുെവക്കൽ, ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി 10 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സവർണ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കൊല്ലം സ്വദേശി നീനുവിനെ ദലിത് ക്രൈസ്തവനായ കെവിൻ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനമാണ് കൊലപാതകത്തിൽ എത്തിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
നീനുവിന്‍റെ മൊഴിയാണ് കേസിൽ നിർണായകമായത്. പ്രതിയായ നിയാസ് തന്നെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി നീനുവിനോട് കെവിൻ പറഞ്ഞിരുന്നു. ഇക്കാര്യം നീനു കോടതിയിൽ പറഞ്ഞിരുന്നു. ഈ മൊഴി കെവിന്‍റെ മരണമൊഴിയായി കോടതി പരിഗണിക്കുകയായിരുന്നു.
കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് വട്ടപ്പാറ ജോസഫിന്റെ മകൻ കെവിൻ പി. ജോസഫിനെ (23) 2018 മേയ് 27 പുലർച്ചെ 2.30ന് മാന്നാനത്തെ ബന്ധുവീട്ടിൽ നിന്ന് ഭാര്യാ ബന്ധുക്കളടങ്ങുന്ന സംഘം തട്ടിക്കൊണ്ടു പോകുകയും പിറ്റേന്നു പുലർച്ച തെന്മലക്കു സമീപം ചാലിയക്കര തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. പ്രണയത്തിന്റെ പേരിൽ ഭാര്യാപിതാവും സഹോദരനും ബന്ധുക്കളും അടങ്ങുന്ന സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
കേസിലെ ഏഴ് പ്രതികൾ 14 മാസമായി ജാമ്യം ലഭിക്കാതെ റിമാൻഡിലാണ്. രണ്ട് പ്രതികൾ ആറു മാസത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയെങ്കിലും സാക്ഷിയെ മർദിച്ച സംഭവത്തിൽ കേസ് എടുത്തതോടെ കോടതി ജാമ്യം റദ്ദാക്കി. കേസിൽ ആകെ 113 സാക്ഷികളാണുള്ളത്. വിസ്താരത്തിനിടെ ആറു സാക്ഷികൾ കൂറുമാറി. ഇവരിൽ രഹസ്യമൊഴി നൽകിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ നടപടി സ്വീകരിക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് വാദത്തിനിടെ േപ്രാസിക്യൂഷൻ ആവർത്തിച്ചു. ജസ്റ്റിസ് മാർഖണ്ഡേയ കഠ്ജുവിെൻറ വിധിന്യായം ചൂണ്ടിക്കാട്ടി കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് േപ്രാസിക്യൂഷൻ വാദിച്ചിരുന്നു. ഈ വാദങ്ങളെ എതിർത്ത പ്രതിഭാഗം, കെവിന്റെയും നീനുവിന്റെയും വിവാഹം ഒരു മാസത്തിനകം നടത്താമെന്ന് പിതാവ് ചാക്കോ സമ്മതിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപ്പട്ടികയിലുള്ളവർ വ്യത്യസ്ത ജാതികളിലുള്ളവരാണെന്നും ഇവർ വാദിച്ചു.
അതിവേഗ വിചാരണക്കൊടുവിലാണ് കേരളത്തെ ഞെട്ടിച്ച കെവിൻ കൊലക്കേസിൽ വിധി വരുന്നത്. ഹൈകോടതിയുടെ പ്രത്യേക അനുമതി വാങ്ങി കൂടുതൽ സമയം കോടതി പ്രവർത്തിച്ച് മൂന്നു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.