കോട്ടയം: കേരളത്തെ ഞെട്ടിച്ച കെവിൻ കൊലക്കേസിൽ അതിവേഗ വിചാരണക്കൊടുവിൽ ബുധനാഴ് ച കോടതി വിധി പറയും. മൂന്നുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി കോട്ടയം പ്രിൻസിപ ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. ജയചന്ദ്രനാണ് വിധി പറയുന്നത്. ദുരഭിമാനക്കൊലയുടെ ഗ ണത്തിൽപെടുത്തിയായിരുന്നു വിചാരണ. ഹൈകോടതിയുടെ പ്രത്യേക അനുമതി വാങ്ങി കൂടുതൽ സമയം കോടതി പ്രവർത്തിച്ചാണ് വേഗത്തിൽ വിചാരണ പൂർത്തിയാക്കിയത്.
കോട്ടയം നട്ടാശേരി പ്ലാത്തറയിൽ ജോസഫിെൻറ മകൻ കെവിൻ പി. ജോസഫാണ് (24) െകാല്ലപ്പെട്ടത്. 2018 മേയ് 28നാണ് കെവിനെ കൊല്ലപ്പെട്ട നിലയിൽ പുനലൂരിനു സമീപം ചാലിയക്കര തോട്ടിൽ കണ്ടെത്തിയത്. കെവിെൻറ ഭാര്യ നീനുവിെൻറ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ, ഇവരുടെ ബന്ധുക്കള്‍ ഉൾപ്പെടെ 14 പേരാണ് പ്രതികൾ. ഷാനു ഒന്നാം പ്രതിയും ചാക്കോ അഞ്ചാം പ്രതിയുമാണ്. നിയാസ്മോൻ, ഇഷാൻ, റിയാസ്, ചാക്കോ, മനു മുരളീധരൻ, ഷെഫിൻ, നിഷാദ്, ടിറ്റു ജെറോം, വിഷ്ണു, ഫസിൽ ഷെരീഫ്, ഷാനു ഷാജഹാൻ, ഷിനു നാസർ, റെമീസ് എന്നിവരാണ് മറ്റ് പ്രതികൾ. നിലവിൽ ഷാനു അടക്കം ഒമ്പതുപേർ ജയിലിലും അഞ്ചുപേർ ജാമ്യത്തിലുമാണ്.
നീനുവിനെ താഴ്ന്ന ജാതിയിൽപെട്ട കെവിൻ വിവാഹം കഴിച്ചതിലുണ്ടായ ദുരഭിമാനവും വിരോധവുമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് േപ്രാസിക്യൂഷൻ വാദം. കെവിനൊപ്പം പ്രതികൾ തട്ടിക്കൊണ്ടുപോയ അനീഷാണ് മുഖ്യസാക്ഷി. നീനുവും പ്രതികൾക്കെതിരെ മൊഴി നൽകിയിരുന്നു.കേസിൽ േപ്രാസിക്യൂഷൻ 240 പ്രമാണങ്ങളും 113 സാക്ഷികളെയും ഹാജരാക്കി. ഏഴു സാക്ഷികൾ കൂറുമാറി. 55 തൊണ്ടിമുതലും ഹാജരാക്കി. മൊബൈൽ ഫോൺ ലൊക്കേഷൻ, സന്ദേശങ്ങൾ, സി.സി ടി.വി ദൃശ്യങ്ങൾ തുടങ്ങിയ ഡിജിറ്റൽ രേഖകളാണ് നിർണായക തെളിവുകളായി േപ്രാസിക്യൂഷൻ സമർപ്പിച്ചത്. പ്രതികൾ സഞ്ചരിച്ച മൂന്നു കാർ, 190 രേഖകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, തുടങ്ങിയവയാണ് മറ്റു തെളിവുകൾ. പ്രതികൾക്കെതിെര 10 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. െകാലപാതകം എന്ന വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിെൻറ പ്രധാനവാദം.
മുങ്ങി മരിച്ചുവെന്നേ പറയാൻ കഴിയൂെവന്നും കൊലപാതകം സ്ഥാപിക്കാൻ കഴിയില്ലെന്നും ഇവർ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.