തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഒത്തുതീരാൻ സാധ്യത. മന്ത്രി കെ.കെ. ശൈലജയുമായി ചർച്ച നടത്താൻ കെ.ജി.എം.ഒ.എ ഭാരവാഹികൾ സെക്രേട്ടറിയറ്റിലെത്തി. നിവേദനവുമായാണ് ഡോക്ടർമാർ മന്ത്രിയുടെ ഒാഫീസിലെത്തിയിരിക്കുന്നത്. ചർച്ച ഉടൻ നടക്കുമെന്നാണ് സൂചന. സമരം നടത്തുന്ന ഡോക്ടർമാരുമായി ചർച്ച നടത്തില്ലെന്ന് ആരോഗ്യമന്ത്രി രാവിലെ പ്രഖ്യാപിച്ചിരുന്നെങ്കിലും െഎ.എം.എയുടെ ഇടപെടലാണ് ഒത്തുതീർപ്പ് ചർച്ചക്ക് കളമൊരുങ്ങിയത്.
സർക്കാർ തുടങ്ങിയ ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ ആറുവരെ സായാഹ്ന ഒ.പി ആവശ്യപ്പെട്ടതാണ് ഡോക്ടർമാരുടെ പ്രതിഷേധത്തിനിടയാക്കിയത്. ഒ.പി നീട്ടിയതിൽ പ്രതിഷേധിച്ച ഡോക്ടർമാർ ഒ.പിയിൽ കയറാതെ അനശ്ചിതകാല സമരം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ നോട്ടീസ് നൽകാതെ പ്രഖ്യാപിച്ച സമരം അംഗീകരിക്കാനാവില്ലെന്നും സമരം നിർത്തി വന്നാൽ ഡോക്ടർമാരുെട ആവശ്യങ്ങൾ ചർച്ചക്കെടുക്കാമെന്നുമായിരുന്നു സർക്കാർ നിലപാട്. സർക്കാർ മുൻകൈയെടുത്ത് ചർച്ച തുടങ്ങേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ സൂചന നൽകി.
തുടർന്നാണ് മന്ത്രിയുമായി ചർച്ച നടത്താൻ അസോസിയേഷൻ ഭാരവാഹികൾ തീരുമാനിച്ചത്. മതിയായ രോഗികളും ആവശ്യത്തിന് ഡോക്ടർമാരും ഉണ്ടെങ്കിൽ മാത്രമേ ഉച്ചക്ക് ശേഷം ഒ.പി നടത്താൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ പറയുന്നത്. മൂന്ന് ഡോക്ടർമാരെയെങ്കിലും ഒരു ആരോഗ്യ കേന്ദ്രത്തിൽ നിയമിക്കുകയാണെങ്കിൽ ഉച്ചക്ക് ശേഷം ഒ.പി നടത്താമെന്ന തീരുമാനമാണ് ഡോക്ടർമാർ എടുത്തതെന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും നിർദേശങ്ങൾ രേഖാമൂലം എഴുതി ഒപ്പിട്ട് നൽകണമെന്നുമാണ് സർക്കാറിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.