ഒരുമാസത്തിനിടെ കാണാതായ കുട്ടികൾ 90; 47പേരെ കണ്ടെത്തി 

കൊ​ച്ചി: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം‍ഭ​വ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച ഉ​ൾ​പ്പെ​ടെ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​ണാ​താ​യ​ത്​ 90 പേ​രെ. ഇ​വ​രി​ൽ 47 പേ​രെ പൊ​ലീ​സി​ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​താ​യാ​ണ് സ​ർ​ക്കാ​ർ രേ​ഖ​ക​ൾ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കാ​ണാ​താ​യ ര​ണ്ടു​പേ​രെ തി​രി​ച്ചെ​ത്തി​ച്ചു.  

2017 ഫെബ്രുവരി മുതൽ 2018 ഫെബ്രുവരി 11 വരെ 1406 കു​ട്ടി​ക​ളെ​യാ​ണ് സം​സ്ഥാ​ന​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് കാ​ണാ​താ​യ​ത്. ഇ​വ​രി​ൽ 663 പേ​രെ സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ക്കാ​നാ​യി. 743 പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

2013ൽ ​കാ​ണാ​താ​യ 1208 കു​ട്ടി​ക​ളി​ൽ 1188 പേ​രെ ക​ണ്ടെ​ത്തി. 20 പേ​രെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല. 2014ൽ ​കാ​ണാ​താ​യ 1229ൽ 1195 ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​പ്പോ​ൾ 34 പേ​രെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല. 2015ൽ ​കാ​ണാ​താ​യ​വ​രു​ടെ എ​ണ്ണം 1630 ആ​യി. 1617 പേ​രെ ക​ണ്ടെ​ത്തി​യ​പ്പോ​ൾ 13 പേ​രെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ല്ല. 2016ൽ ​കാ​ണാ​താ​യ 1194 കു​ട്ടി​ക​ളി​ൽ 1142 പേ​രെ ക​ണ്ടെ​ത്തി. കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​​​െൻറ ഓ​പ​റേ​ഷ​ൻ വാ​ത്സ​ല്യ, സ്മൈ​ൽ പ​ദ്ധ​തി​ക​ളു​ണ്ട്. 

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി കു​ട്ടി​ക​ളെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്തി തി​രി​കെ എ​ത്തി​ച്ചു. സ്വ​മേ​ധ​യാ തി​രി​ച്ചെ​ത്തി​യ​വ​രു​മു​ണ്ട്. കു​ട്ടി​ക​ളെ കാ​ണാ​താ​യാ​ൽ പൊ​ലീ​സി​നെ​യോ മ​റ്റ്​ ഏ​ജ​ൻ​സി​ക​ളെ​യോ അ​റി​യി​ക്കു​ന്ന​തി​െ​ല കാ​ല​താ​മ​സം അ​ന്വേ​ഷ​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 
ആ​ദ്യ​മ​ണി​ക്കൂ​റി​ൽ​ത​ന്നെ സ​മീ​പ​െ​ത്ത പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലോ ക​ൺ​ട്രോ​ൾ റൂ​മി​ലോ അ​റി​യി​ച്ചാ​ൽ കു​ട്ടി​ക​ൾ ഭി​ക്ഷാ​ട​ന, മ​റ്റു​മാ​ഫി​യ​യു​ടെ കൈ​ക​ളി​ലേ​ക്കോ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

Tags:    
News Summary - Kidnapping and rescuing- missing child- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.