നാദാപുരം: തൂണേരി മുടവന്തേരിയിൽ പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചോദ്യം ചെയ്യുന്നതിന് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യോളി , അഞ്ചരക്കണ്ടി സ്വദേശികൾ അടക്കമാണ് കസ്റ്റഡിയിലുള്ളത്.അഞ്ചുദിവസം മുമ്പ് ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
തൂണേരി മുടവന്തേരിയിലെ എം.ടി.കെ. അഹമ്മദിെനയാണ് വീടിനടുത്തുനിന്ന് കഴിഞ്ഞ ശനിയാഴ്ച തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞദിവസമാണ് ഇദ്ദേഹം മോചിതനായത്. വിദേശത്ത് നേരത്തേ അഹമ്മദിെൻറ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്ത രണ്ടു പേരും പ്രദേശത്തെ മൂന്നുപേരുമാണ് കസ്റ്റഡിയിലുള്ളത്. അഞ്ചു ദിവസം പിന്നിട്ടിട്ടും സംഭവത്തിനുപിന്നിലെ ദുരൂഹത നീക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അഹമ്മദിൽനിന്ന് പൊലീസ് മൊഴിയെടുത്തെങ്കിലും കേസിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് സൂചന. അഞ്ചുപേരെ ദിവസങ്ങളായി കസ്റ്റഡിയിൽ വെച്ചതിനെതിരെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തിനു പിന്നിൽ പ്രഫഷനൽ സംഘമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വിദേശത്തുനടന്ന പണമിടപാടുകളാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും അഹമ്മദിെൻറ മോചനത്തിന് പണം നൽകിയോ എന്നതിൽ ദുരൂഹത നിലനിൽക്കുകയാണ്. പണം നൽകിയിട്ടില്ലെന്നാണ് അഹമ്മദ് വിശദീകരിക്കുന്നത്. ഒരു കോടി രൂപയാണ് മോചന ദ്രവ്യമായി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.