തിരുവനന്തപുരം: കിഫ്ബിയിൽ സമ്പൂർണ ഒാഡിറ്റിന് അനുമതി നിഷേധിച്ച് സർക്കാർ കംപ് ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിന് കത്ത് നൽകി. ചട്ടം 20 (2) പ്രകാരം ഒാഡിറ്റിന് അനുമതി യാണ് അക്കൗണ്ടൻറ് ജനറൽ സർക്കാറിനോട് ആവശ്യപ്പെട്ടത്. ഇത് തള്ളിയ സർക്കാർ ചട്ടം 14(1) പ്രകാരം ഒാഡിറ്റ് തുടരാമെന്ന് വ്യക്തമാക്കി. ഇത് സമ്പൂർണമാണെന്ന നിലപാടിലാണ് സർക്കാർ. ഇതുപ്രകാരം കിഫ്ബിയുടെ എല്ലാ കണക്കുകളും പരിശോധിക്കാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അഡീഷനൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് സി.എ.ജിക്ക് മറുപടി നൽകിയത്.
14 (1) പ്രകാരം ഒാഡിറ്റ് നടത്തുേമ്പാൾ സർക്കാർ വിഹിതം 75 ശതമാനത്തിൽ താഴെ ആയാൽ സി.എ.ജി ഒാഡിറ്റ് ഒഴിവാകുമെന്ന് കത്തിൽ അവർ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് കുറഞ്ഞാലും സി.എ.ജി ഒാഡിറ്റിന് അനുമതി നൽകുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സി.എ.ജിയുടെ കത്തിന് മറുപടി നൽകാൻ നിർദേശിച്ചിരുന്നുവെന്നും അത് നൽകിയില്ലെങ്കിൽ പരിശോധിക്കുമെന്നും ധനമന്ത്രി ഡോ. തോമസ് െഎസക് വ്യക്തമാക്കിയിരുന്നു.
ധനകാര്യ സ്ഥാപനം എന്ന നിലയിൽ 20(2) ഒാഡിറ്റിന് കഴിയില്ലെന്ന നിലപാടാണ് നേരത്തെയും സർക്കാർ സ്വീകരിച്ചത്. എന്നാൽ കിഫ്ബിയിൽ സി.എ.ജിയുെട സമ്പൂർണ ഒാഡിറ്റ് വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം. നിയമസഭ തന്നെ ഇതിെൻറ പേരിൽ സ്തംഭിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.