സദാചാര ഗുണ്ടായിസം: വ്യാപക പ്രതിഷേധം

കൊച്ചി: ശിവസേനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന സദാചാര ആക്രമണത്തിനെതിരെ മറൈന്‍ഡ്രൈവില്‍ വ്യാപക പ്രതിഷേധം. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, കെ.എസ്.യു, ജില്ല കോണ്‍ഗ്രസ് കമ്മിറ്റി, യൂത്ത് ലീഗ്, എ.ഐ.വൈ.എഫ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, കലാകക്ഷി, കിസ് ഓഫ് ലവ് തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു സമരം.

 ‘സൗഹാര്‍ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല’ മുദ്രാവാക്യമുയര്‍ത്തിയാണ് ഡി.വൈ.എഫ്.ഐ  ‘സ്നേഹ ഇരിപ്പുസമരം’ നടത്തിയത്. സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ശിവസേനയുടെ ആക്രമണം ആസൂത്രിതമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി. തോമസ്, സെക്രട്ടറി എം. വിജിന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന ഭാരവാഹി എസ്. സതീഷ് എന്നിവര്‍ പങ്കെടുത്തു. പതിനൊന്നരയോടെയാണ് ഇരിപ്പുസമരം ആരംഭിച്ചത്.

കെ.എസ്.യുവിന്‍െറ നേതൃത്വത്തില്‍ നഗരത്തിലെ കലാലയ വിദ്യാര്‍ഥികള്‍ ‘സദാചാര ചൂരല്‍’ വില്‍പന നടത്തി. പ്രകടനമായി പൊലീസ് കമീഷണര്‍ ഓഫിസിനുമുന്നിലത്തെിയ പ്രവര്‍ത്തകര്‍ ചൂലും ചൂരലും പൊലീസിന് സമര്‍പ്പിച്ചു. പൊലീസ് നിഷ്ക്രിയമാണെന്നും ആക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ളെന്നും കെ.എസ്.യു കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്‍റ് ടിറ്റോ ആന്‍റണി ഉദ്ഘാടനം ചെയ്തു. കെ. സേതുരാജ്, എ.എ. അജ്മല്‍, ഷാരോണ്‍ പനക്കല്‍, ടിബിന്‍ ദേവസി,  എ.കെ. നിഷാദ്, വിവേക് എച്ച്. ദാസ്, കരിഷ്മ ജോജോ, ഷംസിത, കെ.എം. അനസ്, കെ.എച്ച്. അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ലോ കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലും മറൈന്‍ഡ്രൈവില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വൈകുന്നേരം മഴവില്‍ പാലത്തില്‍ യൂത്ത് കോണ്‍ഗ്രസിന്‍െറ പ്രതിഷേധസംഗമം മുന്‍ എം.എല്‍.എ ബെന്നി ബഹനാന്‍ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷം അധികാരത്തിലത്തെിയശേഷം സദാചാര പൊലീസിങ് വര്‍ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്‍റ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ശിവസേന ഓഫിസിലേക്ക് ചൂരല്‍ മാര്‍ച്ച് നടത്തി. മുദ്രാവാക്യവുമായത്തെിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതിനത്തെുടര്‍ന്ന് നേരിയ സംഘര്‍ഷാന്തരീക്ഷമുണ്ടായി. പ്രവര്‍ത്തകര്‍ ഓഫിസിനുമുന്നില്‍ കുത്തിയിരുന്നു.

ഡി.വെ.എഫ്.ഐയുടെ നേതൃത്വത്തിൽ സ്നേഹ ഇരുപ്പ് സമരം
 
ശാസ്​ത്ര സാഹിത്യ പരിഷത്തും ട്രാൻജ​േൻറഴ്​സും മറൈൻ​ഡ്രൈവിൽ എത്തി​. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം മറൈൻ ഡ്രൈവിൽ എത്തിയിട്ടുണ്ട്. കിസ് ഓഫ് ലവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചുംബന സമരത്തിന് ആഹ്വാനം നൽകിയത്. കോഴിക്കോട് മാനാഞ്ചിറയിലും തിരുവനന്തപുരത്തും പ്രതിഷേധ പരിപാടികൾ നടന്നു.

നേര​ത്തെ കെ.എസ്‌.യു പ്രവർത്തകരുടെ സദാചാര ചൂരല്‍ സമരവും നടന്നു. മുസ്ലിം ലീഗ്- എ.ഐ.വൈ.എഫ് പ്രവർത്തകർ ശിവസേനയുടെ കൊച്ചി ഒാഫിസിലേക്ക് പ്രകടനം നടത്തി.

 

കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ നടക്കുന്ന പ്രതിഷേധ പരിപാടി
 

 സദാചാര പൊലീസ് സംഘങ്ങളെ നിരീക്ഷിക്കും –പിണറായി

 സദാചാര പൊലീസ് ചമഞ്ഞ് അക്രമം നടത്തുന്ന സംഘടനകളെയും ചെറുസംഘങ്ങളെയും നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിയായാലും സംഘടനയാണെങ്കിലും പൊലീസ് ആണെങ്കിലും നടപടിയെടുക്കും. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ നടന്ന സംഭവത്തിന്‍െറ പേരില്‍ എസ്.എഫ്.ഐയും ആര്‍.എസ്.എസും ഒരേ പോലെയെന്ന് താരതമ്യപ്പെടുത്തുന്നത് ആരെ സഹായിക്കുമെന്ന് പ്രതിപക്ഷം ആലോചിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പൊലീസിന് വീഴ്ചപറ്റി -ഡി.ജി.പി

 മറൈന്‍ഡ്രൈവില്‍ സദാചാര പൊലീസിങ് നടത്തിയ ശിവസേനക്കാരെ നേരിടുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ പൊലീസ് നിഷ്ക്രിയരായി. ദൗര്‍ഭാഗ്യകരമാണത്. കര്‍ശനനടപടി കൈക്കൊള്ളും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ബെഹ്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സദാചാര ഗുണ്ടായിസം അമര്‍ച്ച ചെയ്യണം –മനുഷ്യാവകാശ കമീഷന്‍

 സദാചാര ഗുണ്ടായിസം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ അവ അമര്‍ച്ചചെയ്യാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി നേരിട്ട് വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ തല കുനിപ്പിക്കുന്നതായി കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. സദാചാര ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവര്‍ കുറ്റകൃത്യം ആഘോഷമാക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

 

Tags:    
News Summary - kiss of love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.