ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി കെ.കെ. മഹേശെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അേന്വഷണ സംഘത്തെ സർക്കാർ നിയമിച്ചു. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലാണ് അേന്വഷണം. പ്രത്യേക സംഘത്തെക്കൊണ്ട് അേന്വഷിപ്പിക്കണമെന്ന ബന്ധുക്കളുടെ ആവശ്യത്തിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. ഒരു സി.ഐയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാകുന്നതല്ല ഈ കേസെന്ന് തിരിച്ചറിഞ്ഞാണ് ഹർഷിത അട്ടല്ലൂരിയെ സർക്കാർ അന്വേഷണ ചുമതല ഏൽപിച്ചത്.
ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും അേന്വഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും കഴിവുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളവരെന്ന നിലപാടിൽ മഹേശെൻറ കുടുംബം ഉറച്ചുനിൽക്കുകയാണ്. എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെയും വെള്ളാപ്പള്ളി നടേശെൻറയും സ്വാധീനവലയത്തിൽ പുതിയ അേന്വഷണ സംഘം ഉൾപെടില്ലെന്ന വിശ്വാസമുണ്ടെന്ന് മഹേശെൻറ അനന്തരവൻ എം.എസ്. അനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
എച്ച്. വെങ്കിടേഷ്, ഹർഷിത അട്ടല്ലൂരി തുടങ്ങിയ സത്യസന്ധരായ ഉദ്യോഗസ്ഥരിൽ ആരെയെങ്കിലും അന്വേഷണം ഏൽപിക്കണമെന്ന് വെള്ളാപ്പള്ളി വിരുദ്ധരിൽ പ്രമുഖനായ ശ്രീനാരായണ ധർമവേദി അധ്യക്ഷൻ ഗോകുലം ഗോപാലൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.