കെ. മുരളീധരന്‍റെ സ്ഥാനാര്‍ഥിത്വം പത്മജയുടെ രാഷ്ട്രീയ വഞ്ചനക്കുള്ള മറുപടിയെന്ന് കെ.കെ. രമ

കോഴിക്കോട്: കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍റെ തൃശ്ശൂരിലെ സ്ഥാനാര്‍ഥിത്വം പത്മജ വേണുഗോപാലിന്‍റെ രാഷ്ട്രീയ വഞ്ചനക്കുള്ള മറുപടിയെന്ന് ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എ. ബി.ജെ.പി ജയിക്കാതിരിക്കാന്‍ നല്ല മാറ്റമാണിതെന്നും കെ.കെ. രമ വ്യക്തമാക്കി.

വടകരയില്‍ സ്ഥാനാര്‍ഥി മാറിയാല്‍ വലിയ മാറ്റമുണ്ടാകില്ല. അ‍‍ഞ്ച് വര്‍ഷം വടകരയെ സജീവമായി മുന്നോട്ടു നയിച്ച വ്യക്തിയാണ് കെ. മുരളീധരന്‍. കരുണാകരന്‍റെ തട്ടകത്തില്‍ നല്ല മത്സരമായിരിക്കുമെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.

പത്മജ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണ് ബി.ജെ.പിയിലേക്കുള്ള ചുവടുമാറ്റം. കരുണാകരന്‍റെ മകള്‍ ബി.ജെ.പിയിലേക്ക് എന്നത് നമുക്കൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്. ബി.ജെ.പിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പോകുമ്പോള്‍ സന്തോഷിക്കുന്നവരാണ് സി.പി.എം നേതാക്കളെന്നും കെ.കെ. രമ കുറ്റപ്പെടുത്തി.

Tags:    
News Summary - KK Rema says that K Muraleedharan's candidature is a response to Padmaja's betrayal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.