കെ.കെ രമ പ്രചാരണത്തിന് വി.എസിന്‍റെ ചിത്രങ്ങൾ ഉപയോഗിക്കുന്നതായി പരാതി നൽകി എൽ.ഡി.എഫ്

കണ്ണൂർ: കെ.കെ രമ പ്രചാരണത്തിനായി വി.എസിന്‍റെ ചിത്രങ്ങൾ ഉപയോഗിക്കുന്നുവെന്ന് പരാതി. സി.പി.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ കെ.കെ രമയെ സന്ദശിക്കുന്ന പഴയ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നാണ് പരാതി. ഇതിനെതിരെ വടകര എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയാണ് തെരഞ്ഞടുപ്പ് കമീഷന് പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.

വടകരയിൽ എൽ.ഡി.എഫ് – ആർ.എം.പി പോരാട്ടമാണ് നടക്കുന്നത്. നേരത്തെ വി.എസ്-ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ രമയെ സന്ദര്‍ശിച്ചത് സി.പി.എമ്മിന് വലിയ തിരിച്ചടിയായിരുന്നു. അന്നത്തെ സന്ദര്‍ശനത്തിന്‍റെ ദൃശ്യങ്ങൾ ആർ.എം.പി പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നാണ് പരാതി. സന്ദർശനത്തിന്‍റെ ചിത്രങ്ങൾ ഫ്ളക്സ് ബോര്‍ഡുകളായി മണ്ഡലത്തിന്‍റെ പലയിടത്തും ഉപയോഗിക്കുന്നു. ചിത്രത്തിനൊപ്പം വിദ്വേഷ പരാമശങ്ങളുണ്ടെന്നും പരാതിയിൽ പറ‍യുന്നു.

 ആർ.എം.പിയുടെ ലഘുലേഖയിലാണ് വിവാദ പരാമർശങ്ങൾ ഉള്ളത്. 'മാറാനുറച്ച് വടകര' എന്ന തലക്കെട്ടിലാണ് ലഘുലേഖ. മനുഷ്യനെ വെട്ടിനുറുക്കാന്‍ മറ്റൊരു മനുഷ്യനെങ്ങനെ കഴിയും എന്ന വി.എസിന്‍റെ വാചകമാണ് തലക്കെട്ട്.

ടി.പി വധത്തെ സംബന്ധിച്ച് നിരവധി ലേഖനങ്ങളും ചിത്രങ്ങളും ഈ പത്രത്തിലുണ്ട്. ഈ ചിത്രങ്ങള്‍ക്ക് ഒപ്പം അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവായിരുന്ന എം കെ കേളുവിന്റെ ചിത്രങ്ങളും ഉപയോഗിക്കുന്നതായി പരാതിയിലുണ്ട്. 

Tags:    
News Summary - KK Rema uses VS's pictures for campaigning; LDF filed complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.