പാലാ: 21 മണിക്കൂർ നീണ്ട വിലാപയാത്രക്ക് ശേഷം അന്തരിച്ച കേരളാ കോൺഗ്രസ് എം നേതാവും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ ഭൗതിക ശരീരം പാലായിലെ വീട്ടിലെത്തിച്ചു. പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം വീട്ടില്‍ സൗകര്യമൊരു ക്കിയിട്ടുണ്ട്.
സംസ്കാര ശുശ്രൂഷ ഉച്ചക്ക് രണ്ടിന് പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടി ല്‍ ആരംഭിക്കും. തുടര്‍ന്ന് മൃതദേഹം വിലാപയാത്രയായി പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ പള ്ളിയിലേക്ക് കൊണ്ടു പോകും. പള്ളിയിലും സെമിത്തേരിയിലും പ്രാർഥന നടക്കും. കര്‍ദിനാള്‍ ബസേലിയോസ്ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകും.
സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം പാലാ സെന്‍റ് മേരീസ് കത്തീഡ്രല്‍ പള്ളി പാരീഷ് ഹാളില്‍ അനുശോചന സമ്മേളനവും നടക്കും.
ബുധനാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ നിന്ന് ആരംഭിച്ച വിലാപയാത്ര ഇന്ന് പുലർച്ചെ ഏഴേകാലോടെയാണ് പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ എത്തിയത്. ഇന്നലെ വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനത്ത് എത്തിയപ്പോൾ തന്നെ അർധരാത്രി ഒരു മണി കഴിഞ്ഞിരുന്നു.
രാഷ്ട്രീയ, സാംസ്കാരിക മേഖലയിൽ നിന്നുള്ളവർ അടക്കം നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. വിലാപയാത്ര കടന്നു വന്ന വഴിയിലും ആയിരങ്ങൾ പ്രിയനേതാവിന് അന്തിമോപചാരം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.