വേങ്ങരയിൽ മാണിയെത്തില്ല: പകരം ഉണ്ണിയാടൻ

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​  പ്രചരണത്തി​​െൻറ ഭാഗമാകാൻ കേരളാ കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി എത്തില്ല. മാണിക്ക് പകരം പാർട്ടിയെ പ്രതിനിധീകരിച്ച്​  തോമസ് ഉണ്ണിയാടൻ വേങ്ങരയിൽ എത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രചരണത്തിന്​ മാണിയേയും പാർട്ടി നേതാക്കളെയും പി.കെ. കുഞ്ഞാലിക്കുട്ടി ഒൗദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാൽ മാണി പ്രചാരണ പരിപാടികൾക്ക് എത്താത്തതിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 

വേങ്ങരയിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്ന് മാണി നേരത്തെ അറിയിച്ചിരുന്നു. 

Tags:    
News Summary - KM Mani not attend UDF Election Campaign - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.