കോഴിക്കോട്: കണ്ണൂരിലെ വീട്ടിൽനിന്ന് കണ്ടെടുത്ത 47.35 ലക്ഷം രൂപ തെരഞ്ഞെടുപ്പിന് ജനങ്ങളിൽനിന്ന് പിരിച്ചതാണെന്ന് കെ.എം. ഷാജി എം.എൽ.എ. പണം വന്ന വഴികൾക്ക് കൃത്യമായ രേഖയുണ്ടെന്നും തന്നെ പൂട്ടാനാകില്ലെന്നും വിജിലൻസ് ചോദ്യം ചെയ്യലിനുശേഷം ഷാജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബന്ധുവിേൻറതാണ് പണമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല. കള്ളവാർത്തകളാണ് പ്രചരിക്കുന്നത്. വിജിലൻസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നല്ല ആത്മവിശ്വാസമുണ്ട്. കൊടുക്കാവുന്ന രേഖകൾ ഹാജരാക്കി. ബാക്കിയുള്ളവ ഒരാഴ്ചക്കുള്ളിൽ നൽകും. കട്ടിലിെൻറ അടിയിൽനിന്നാണ് പണം കിട്ടിയതെന്നാണ് വിജിലൻസിെൻറ മഹസറിലുള്ളത്. ക്ലോസറ്റിൽനിന്ന് പണം കിട്ടിയെന്ന് ചിലർ വ്യാജപ്രചാരണം നടത്തുകയാണ്. ക്യാമ്പ് ഹൗസിലാണ് പണമുണ്ടായിരുന്നത്. സ്ഥിരമായി ബാത്റൂമിൽ കിടന്നുറങ്ങുന്നവർക്ക് േക്ലാസറ്റ് കട്ടിലായി തോന്നുന്നത് അവരുെട മാത്രം പ്രശ്നമാണ്.
മറ്റെന്തെങ്കിലും ആവശ്യത്തിനായിരുന്നെങ്കിൽ താനും കുടുംബവും താമസിക്കുന്ന വീട്ടിലായിരുന്നു പണം എത്തേണ്ടത്. വിദേശ കറൻസിയും സ്വർണവും പരിശോധന നടന്നയുടൻ വിജിലൻസ് തിരിച്ചേൽപിച്ചതാണ്. 20 രാജ്യങ്ങളിലെ കറൻസികൾ മക്കൾ ശേഖരിച്ചുെവച്ചതാണ് -ഷാജി കൂട്ടിച്ചേർത്തു.നേരത്തേ ഷാജിയുടെ വീടിന്‍റെ േക്ലാസറ്റിൽ നിന്നാണ് പണം കണ്ടെടുത്തതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എ.എ റഹീം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.