തനിക്കെതിരായ അപ്പീൽ പിഴയോടെ തള്ളണമെന്ന് കെ.എം. ഷാജി

ന്യൂഡൽഹി: തനിക്കെതിരായ വിജിലൻസ് എഫ്.ഐ.ആർ റദ്ദാക്കിയ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ പിഴയോടെ തള്ളണമെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കോഴ തേടിയതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈകോടതി എഫ്.ഐ.ആർ റദ്ദാക്കിയതെന്നും തന്റെ രാഷ്ട്രീയ ഭാവി തകർക്കാൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുണ്ടാക്കിയ അഴിമതി കേസാണിതെന്നും സത്യവാങ്മൂലത്തിൽ കെ.എം. ഷാജി ബോധിപ്പിച്ചു.

അപ്പീലിൽ സുപ്രീംകോടതി നേരത്തെ നോട്ടീസയച്ചിരുന്നു. 2014ൽ അഴീക്കോട് സ്‌കൂളിലെ പ്ലസ്‌ ടു ബാച്ച് അനുവദിക്കാൻ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് 2020ൽ കേസെടുത്തത്. ഈ എഫ്.ഐ.ആറാണ് കേരള ഹൈകോടതി റദ്ദാക്കിയത്. ഷാജി സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ വാദം തള്ളിക്കളഞ്ഞു. പ്ലസ് ടു കോഴ്സ് ലഭിക്കുന്നതിനായി കോഴ നൽകിയിട്ടില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റ് മൊഴി നൽകിയിട്ടുണ്ട്. പ്രാദേശിക സി.പി.എം നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് കേസെടുത്തത്. ഇത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും ഷാജി ബോധിപ്പിച്ചു.

Tags:    
News Summary - M Shaji on court against his appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.