കോഴിക്കോട്: രാജ്യത്തിെൻറ അതിര്‍ത്തി പ്രദേശങ്ങള്‍ അയല്‍രാജ്യങ്ങള്‍ കൈയേറി കൈവശപ്പെടുത്തുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുന്നത് കടുത്ത അപരാധമാണെന്ന് കെ.എന്‍.എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു.
പൗരാവകാശ പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ കാണിക്കുന്ന ജാഗ്രതയുടെ നൂറിലൊരംശം ജാഗ്രത പാലിച്ചിരുന്നെങ്കില്‍ നേപ്പാളും ചൈനയും പാകിസ്താനും രാജ്യത്തിെൻറ അതിര്‍ത്തി പ്രദേശങ്ങള്‍ ഓഹരി വെച്ചെടുക്കില്ലായിരുന്നു.
പ്രസിഡൻറ് ഡോ. ഇ.കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ. അബൂബക്കര്‍ മൗലവി, പി. മുഹമ്മദ് ഹനീഫ, എം. അഹമ്മദ് കുട്ടി മദനി, എന്‍.എം. അബ്ദുല്‍ ജലീല്‍, പ്രഫ. ഷംസുദ്ദീന്‍ പാലക്കോട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.