കൊച്ചി: വെള്ളം കയറിയതിനെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. മുല്ലപ്പെരിയാറും ഇടുക്കി – ചെറുതോണി അണക്കെട്ടും തുറന്നതോടെ വിമാനത്താവളത്തിെൻറ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറി. വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു: 0484 – 3053500, 2610094
നേരത്തേ വിമാനത്താവളത്തിെൻറ പ്രവർത്തനം ഉച്ചക്ക് രണ്ടു മണി വരെ നിർത്തിവെച്ചായിരുന്നു അറിയിപ്പ്. ഇത് പിന്നീട് നാല് ദിവസത്തേക്ക് നീട്ടി. പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങൾ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
എയർ ഇന്ത്യാ എക്സ്പ്രസിെൻറ എല്ലാ സർവീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു. എയർഇന്ത്യ ജിദ്ദ മുംബൈക്കും ഇൻഡിഗോ ദുബായ് ബെംഗളൂരുവിലേക്കും ജെറ്റ് ദോഹ ബെംഗളൂരുവിലേക്കും വഴി തിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.