കൊച്ചി: സ്വർണ, ഡോളർകടത്ത്, കിഫ്ബി കേസുകൾ വീണ്ടും സജീവമായതോടെ തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പ്രകമ്പനങ്ങളുടെ പ്രഭവകേന്ദ്രമായി കൊച്ചി മാറുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന വേളയിലാണ് രാഷ്ട്രീയ വിവാദങ്ങളുടെ ആസ്ഥാനമായി െകാച്ചി മാറുന്നത്. പുതിയ ഹരജികളുെടയും സത്യവാങ്മൂലങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും ചോദ്യം ചെയ്യലുകളുടെയും രൂപത്തിൽ അനുദിനം മാറിമറിേഞ്ഞക്കാവുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ ഇനി ഇവിെടനിന്നുണ്ടാകും.
കേന്ദ്ര ഏജൻസികളുടെ സംസ്ഥാനത്തെ ആസ്ഥാനങ്ങളെല്ലാം കൊച്ചിയിലായതിനാൽ അന്വേഷണവുമായി ബന്ധപ്പെട്ട ഓരോ ചലനവും ഇവിെടനിന്നാകും ആരംഭിക്കുക. കസ്റ്റംസ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി.ബി.ഐ, എൻ.ഐ.എ, ഇൻകം ടാക്സ്, ഇൻറലിജൻസ് ബ്യൂറോ, റവന്യൂ ഇൻറലിജൻസ് തുടങ്ങി വിവിധ ഏജൻസികളുടെ ഓഫിസുകൾ കൊച്ചിയിലുണ്ട്.
മുഖ്യമന്ത്രിക്കും സ്പീക്കർക്കും എതിരെ സർണക്കടത്ത് േകസ് പ്രതി സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലുകൾക്ക് കൊച്ചി വേദിയാകും. 12ന് െകാച്ചിയിൽ ഹാജരാകാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.
മൂന്ന് മന്ത്രിമാർക്കെതിരെയും മൊഴിയുണ്ട്. ഇവർക്കും നോട്ടീസ് നൽകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നടപടികൾ മൂർധന്യാവസ്ഥയിൽ നിൽക്കുന്ന ഘട്ടത്തിൽ ചോദ്യം ചെയ്യാനുള്ള നോട്ടീസ് മുഖ്യമന്ത്രിക്ക് നൽകിയാലും അത്ഭുതപ്പെടാനില്ല. കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് സി.ഇ.ഒക്കും ഡെപ്യൂട്ടി മനേജിങ് ഡയറക്ടർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകി. കിഫ്ബി വൈസ് ചെയർമാനായ ധനമന്ത്രി തോമസ് ഐസക്കിലേക്ക് അന്വേഷണം നീണ്ടാൽ അദ്ദേഹത്തെയും വിളിപ്പിക്കും. കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിരോധിക്കാൻ എൽ.ഡി.എഫ് നേരിട്ട് കളത്തിലിറങ്ങുന്നത് സംഘർഷങ്ങളിലേക്കും വഴിതെളിച്ചേക്കും.
സ്വർണ-ഡോളർകടത്തും കിഫ്ബിയും മസാല ബോണ്ടും ലൈഫ് മിഷനും തുടങ്ങി വിവാദസംഭവങ്ങളുമായി ബന്ധപ്പെട്ട ഹരജികൾ ഹൈകോടതിയിലുണ്ട്. ഇത്തരമൊരു ഹരജിയിലാണ് മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും സ്പീക്കർക്കുമെതിരെ സ്വപ്ന നൽകിയ മൊഴി സംബന്ധിച്ച കസ്റ്റംസ് സത്യവാങ്മൂലം നൽകിയത്. എന്നാൽ, മൂന്ന് മന്ത്രിമാരുടെ പേര് പുറത്തുവിട്ടിട്ടില്ല. ഹരജി അടുത്ത ദിവസം ഹൈകോടതി പരിഗണനക്ക് എത്തുന്നുണ്ട്. ഇതിനിടെ, പെരിയ ഇരട്ടക്കൊല, വാളയാർ, സ്വർണക്കടത്ത് വിഷയങ്ങളിലടക്കം സർക്കാറിെന പ്രതിരോധത്തിലാക്കുന്ന കേസുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.