ഒരുനാട് ഒന്നടങ്കം സ്വപ്നം കാണുന്നു, സ്വപ്നം യാഥാർഥ്യമായപ്പോൾ അമരത്തേക്ക് വനിത നേതൃത്വം. കൊച്ചി മെട്രോ അഭിമാനാർഹമായ നേട്ടം കൈവരിച്ചത് ആകാശപാത കീഴടക്കി മാത്രമായിരുന്നില്ല. അർഹരിലേക്ക് അതിെൻറ ഗുണമെത്തിച്ചുമായിരുന്നു. അതിന് ഉദാഹരണമാണ് മെട്രോയുടെ ഡ്രൈവിങ് സീറ്റ് ൈകയടക്കിയ യുവ വനിത സാന്നിധ്യം. മെട്രോ ട്രാക്കിലേറി മാസങ്ങൾ പിന്നിടുമ്പോൾ തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും അനുഭവങ്ങളും വിസ്മയിപ്പിക്കുന്നതാണെന്ന് വനിത ലോക്കോ പൈലറ്റുമാർ പറയുന്നു.
ഏഴ് വനിതകളാണ് ട്രെയിൻ ഓപറേറ്റർ തസ്തികയിലേക്ക് െതരഞ്ഞെടുക്കപ്പെട്ടത്. രമ്യദാസ്, സി. ഹിമ എന്നിവരാണ് ഇപ്പോൾ ലോക്കോ പൈലറ്റുമാരായി സേവനം അനുഷ്ഠിക്കുന്നത്. മറ്റുള്ളവർ ഇപ്പോൾ സ്റ്റേഷൻ കൺട്രോളർ ജോലിയിലാണ്. അവധിക്ക് എത്തുമ്പോൾ നാട്ടുകാർ വിശേഷം തിരക്കി എത്തും. ഒരുകുഞ്ഞു സെലിബ്രിറ്റിയായ അനുഭവമാണ്. ടൂ വീലർ മാത്രം ഓടിക്കാൻ അറിയാമായിരുന്ന താൻ ഫോർ വീലർ ലൈസൻസും എടുത്തിരുന്നു. എന്നാൽ, ഇത്ര വലിയൊരു വാഹനത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് രമ്യ പറഞ്ഞു. ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക് എൻജിനീയറിങ് ഡിപ്ലോമയും ബി.ടെകും പാസായിട്ടുണ്ട് രമ്യ. ഡിപ്ലോമയാണ് യോഗ്യതയായി മെട്രോ റെയിൽ കോർപറേഷൻ ആവശ്യപ്പെട്ടത്.
മറ്റേത് ജോലിെയക്കാളും ഉത്തരവാദിത്തം ഇതിനുണ്ട്. ഓപറേറ്റിങ് കൺട്രോൾ സെൻററും ട്രെയിൻ ഓപറേറ്ററും ഒരുമിച്ചുള്ള ഉത്തരവാദിത്തമാണ് ട്രെയിനിെൻറ യാത്രയിലുള്ളത്. ഒരുജോലി ലഭിക്കുകയും അത് ഏറ്റവും മികച്ചത് ആവുകയും െചയ്യുമ്പോഴുള്ള സന്തോഷമാണ് തങ്ങൾ അനുഭവിക്കുന്നതെന്ന് മെട്രോയിലെ ഓരോ വനിത ജീവനക്കാരിയും പറയുന്നു. കൊല്ലം സ്വദേശികളാണ് രമ്യ ദാസും സി. ഹിമയും. രവീന്ദ്രദാസിെൻറയും ജയറാണിയുടെയും മകളാണ് രമ്യദാസ്. ബിരുദ വിദ്യാർഥിയായ അഭിമന്യുവാണ് സഹോദരൻ. മെട്രോയിലെ സ്റ്റേഷൻ കൺട്രോളറായ റെനീഷാണ് ഹിമയുടെ ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.