സുബഗി റാവു കൊച്ചി-മുസരീസ്​ ബിനാലെയുടെ പുതിയ ക്യുറേറ്റർ

കൊച്ചി: കൊച്ചി-മുസരീസ്​ ബിനാലെയുടെ പുതിയ ക്യുറേറ്ററായി പ്രമുഖ ദൃശ്യ കലാകാരി​ സുബഗി റാവുവിനെ തെരഞ്ഞെടുത്തു . ബിനാലെ സെലക്ഷൻ കമ്മിറ്റിയാണ്​ പുതിയ ക്യുറേറ്ററെ തെരഞ്ഞെടുത്ത വിവവരം അറിയിച്ചത്​.

മുംബൈ സ്വദേശിനിയായ സുബഗി റാവു സിംഗപ്പൂർ കേന്ദ്രീകരിച്ചാണ്​ ​പ്രവർത്തിക്കുന്നത്​. കൊച്ചിയുടെ ചരിത്രത്തിലും സാംസ്​കാരത്തിലുമാണ്​ ബിനാലെ വേരുകളാഴ്​ത്തിയിരിക്കുന്നതെന്ന് ​ സുബഗി റാവു പറഞ്ഞു.

മികച്ച വ്യക്​തിയെ തന്നെയാണ്​ ബിനാലെ ക്യുറേറ്ററായി തെര​ഞ്ഞെടുത്തിരിക്കുന്നതെന്ന്​ കൊച്ചി-മുസരീസ്​ ബിനാലെ സ്ഥാപകൻ കൃഷ്​ണമാചാരിയും വ്യക്​തമാക്കി.

Tags:    
News Summary - Kochi-Muzaris Binnale-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.