ആലുവ: മേഖലയിൽ കോവിഡ് ബാധിതർ ഏറുന്നു. രണ്ട് ക്ലസ്റ്ററില്‍ മാത്രമായി 15 രോഗികളുടെ ലിസ്റ്റാണ് ബുധനാഴ്ച അധികൃതർ പുറത്തുവിട്ടത്. ഒറ്റപ്പെട്ട കേസുകൾ വേറെയുമുണ്ട്. ആലുവ മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ കൂടുതല്‍ വിവരം പുറത്ത് വിട്ടിട്ടില്ല. കീഴ്മാട് ക്ലസ്റ്ററില്‍ മൂന്ന് പേര്‍ക്കാണ് രോഗം. ഇവരില്‍ രണ്ട് പേര് കവളങ്ങാട് സ്വദേശിയും ഒരാള്‍ കീഴ്മാട് സ്വദേശിയുമാണ്.
29 വയസ്സുള്ള എടത്തല സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. ഇവരുടെ മാതാപിതാക്കള്‍ക്ക് നേരേത്ത രോഗം സ്ഥിരീകരിച്ചിരുന്നു. ആലുവയിലെ കെ.എസ്.ആര്.ടി.സി വര്‍ക്ക്ഷോപ്പായ ഗാരേജിലെ ഒരു ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതായി സൂചനയുണ്ട്.
ഇരുനൂറോളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. നേരേത്ത ഗാരേജിലെ ജീവനക്കാരെൻറ അടുത്ത ബന്ധുവിന് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് ജീവനക്കാര്‍ക്ക് അടിയന്തരമായി പരിശോധന നടത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.