കൊടകര കുഴൽപണക്കേസ്​: ബി.ജെ.പി നേതാക്കൾ പ്രതികളല്ലെന്ന്​ കുറ്റപത്രം; സാക്ഷിപ്പട്ടികയിലുമില്ല

തൃശൂർ: കൊടകര കുഴൽപണക്കേസിൽ ബി.ജെ.പി നേതാക്കൾ പ്രതികളല്ലെന്ന്​ കുറ്റപത്രം. ​ബി.ജെ.പി നേതാക്കളെ സാക്ഷി പട്ടികയിലും ചേർത്തിട്ടില്ല. സംസ്​ഥാന അധ്യക്ഷൻ കെ.​ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ സാക്ഷിയാക്കണോ എന്ന കാര്യത്തിൽ പിന്നീട്​ തീരുമാനമെടുക്കും. കവർച്ച കേസിന്​ ഊന്നൽ നൽകിയാണ്​ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്​. കൊ​ട​ക​ര കു​ഴ​ൽ​പ​ണ ക​വ​ർ​ച്ച​ക്കേ​സി​ൽ ജൂ​ൈ​ല 23ന് ​ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാനാണ്​​ അന്വേഷണ സംഘത്തിന്‍റെ നീക്കം.

കേസുമായി ബന്ധപ്പെട്ട്​ 19 ബി.ജെ.പി നേതാക്കളെയാണ്​ പൊലീസ്​ ചോദ്യം ചെയ്​തിരുന്നത്​. പണത്തിന്‍റെ ഉറവിടം അന്വേഷിക്കാന്‍ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിനോട്​ ആവശ്യപ്പെടും.

നഷ്​ടപ്പെട്ട രണ്ടുകോടി ധൂര്‍ത്തടിച്ചെന്നും പണം കണ്ടെടുക്കുക ദുഷ്​കരമെന്നുമാണ്​ അന്വേഷണ സംഘം പറയുന്നത്​. തെരെഞ്ഞെടുപ്പിനായി എത്തിച്ച പണമാണ്​ ഇതെന്ന്​ തെളിയിക്കുന്നതിനുള്ള തു​െമ്പാന്നും ലഭിച്ചിട്ടില്ല. ചോദ്യംചെയ്യലിൽ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ബി.ജെ.പി നേതാക്കളിൽ നിന്ന്​ ലഭിച്ചിട്ടുമില്ല.

പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ലാ​യി​ട്ട്​ ജൂ​ലൈ 26ന് 90 ​ദി​വ​സം തി​ക​യും. അ​തി​ന് മു​മ്പ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ബി.​ജെ.​പി നേ​താ​ക്ക​ളെ പ്ര​തി​യാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണ​സം​ഘം കൂ​ടി​യാ​ലോ​ച​ന​ക​ൾ നടത്തിയിരുന്നു. ഇ​ട​പാ​ടു​മാ​യി പ​രോ​ക്ഷ​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് നേ​താ​ക്ക​ളാ​ണ്​ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ര​ണ്ട് ജി​ല്ല നേ​താ​ക്ക​ളെ​യും ഒ​രു മേ​ഖ​ല നേ​താ​വി​നെ​യും പ്ര​തി ചേ​ർ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചായിരുന്നു അ​ന്വേ​ഷ​ണ​സം​ഘം നി​യ​മോ​പ​ദേ​ശം തേ​ടി​യത്​. ക​വ​ർ​ച്ച​ക്ക് മു​മ്പും ശേ​ഷ​വും പ്ര​തി​ക​ളു​മാ​യി േന​രി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രാ​ണി​വ​ർ. ബ​ന്ധ​പ്പെ​ട്ട​തി​െൻറ ഫോ​ൺ വി​ളി​ക​ളു​ടെ പ​ട്ടി​ക​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

പ​ണം ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​നാ​യി എ​ത്തി​ച്ച​താ​ണെ​ന്നാ​ണ് പൊ​ലീ​സ് നേ​ര​ത്തേ ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. പ​ണം കൊ​ണ്ടു​വ​ന്ന ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ധ​ർ​മ​രാ​ജ​ൻ പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ ഇ​ക്കാ​ര്യ​മു​ണ്ടെ​ങ്കി​ലും, കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലു​ള്ള​ത് ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ്. എ​ന്നാ​ൽ, ഇ​തി​ന് മ​തി​യാ​യ രേ​ഖ​ക​ൾ ധ​ർ​മ​രാ​ജ​ൻ ഹാ​ജ​രാ​ക്കി​യി​ട്ടു​മി​ല്ല.

പ്ര​തി​ക​ളി​ൽ​നി​ന്നും സാ​ക്ഷി​ക​ളി​ൽ​നി​ന്നും ല​ഭി​ച്ച മൊ​ഴി​ക​ളി​ലും പ​ണം ബി.​ജെ.​പി​യു​ടേ​താ​ണെ​ന്ന സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ന​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ​ല്ലാം ഇ​ത് നി​ഷേ​ധി​ക്കു​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചോ​ദ്യം ചെ​യ്​​ത​പ്പോ​ൾ പ​ല ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി​യ കെ. ​സു​രേ​ന്ദ്ര​ൻ ധ​ർ​മ​രാ​ജ​നു​മാ​യി പ​രി​ച​യ​മു​ണ്ടെ​ന്നും വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ണ​മി​ട​പാ​ടി​ൽ ബ​ന്ധ​മി​ല്ലെ​ന്നാ​ണ​റി​യി​ച്ച​ത്. ക​ള്ള​പ്പ​ണ​മാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​തെ​ങ്കി​ലും ക​വ​ർ​ച്ച​ക്കേ​സി​ലാ​ണ് പ​രാ​തി ല​ഭി​ച്ച​ത്. ഇ​തി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്.

Tags:    
News Summary - kodakara money laundering case no bjp leader in charge sheet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.