കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി കൊടി സുനി ഭീഷണി പ്പെടുത്തിയെന്ന പരാതിയുമായി കൊടുവള്ളി നഗരസഭയിലെ ലീഗ് കൗൺസിലർ കോഴിശ്ശേരി മ ജീദ് രംഗത്ത്. രേഖകളില്ലാത്ത ഒന്നരക്കിലോ സ്വർണംവാങ്ങി 45 ലക്ഷം രൂപ ഉടൻ കൈമാറണമെന് നാവശ്യപ്പെട്ടായിരുന്നു മൊബൈൽ ഫോണിലൂടെയുള്ള ഭീഷണിയെന്ന് ഖത്തറിലുള്ള മജീദ് ‘മാധ്യമ’ത്തോട് പറഞ്ഞു. മേയ് 23ന് കണ്ണൂർ സ്വദേശിയെന്ന് പരിചയപ്പെടുത്തി ഷാഹിദ് എന്നയാൾ ഖത്തറിൽ ജ്വല്ലറി ബിസിനസ് നടത്തുന്ന മജീദിെൻറ ഫോണിലേക്ക് വിളിച്ച് കുറച്ച് സ്വർണം വിൽക്കാനുണ്ടെന്ന് പറയുകയും വില തിരക്കുകയും ചെയ്തു.
പൊലീസ് ക്ലിയറൻസും തിരിച്ചറിയൽ രേഖയും ഉണ്ടെങ്കിലേ സ്വർണം വാങ്ങാനാവൂ എന്ന് അറിയിച്ചു. പിന്നീട് വിളിക്കാമെന്ന് പറഞ്ഞെങ്കിലും വിളിച്ചില്ല. തുടർന്ന് മേയ് 25ന് െകാടി സുനി വിളിച്ചു. ജയിലിൽ നിന്നാണ് എന്ന് പരിചയപ്പെടുത്തിയശേഷം ഷാഹിദ് പറഞ്ഞ സ്വർണം വാങ്ങി 45 ലക്ഷം രൂപ ഖത്തറിലോ നാട്ടിലോ കൈമാറണമെന്ന് പറഞ്ഞു.
പൊലീസ് ക്ലിയറൻസുണ്ടെങ്കിൽ മാത്രമേ സ്വർണം വാങ്ങൂ എന്ന് പറഞ്ഞതോടെ ‘ഞാൻ കുറേ കാലമായി തുടങ്ങിയിട്ട്, നീയെന്നെ ഖത്തറിലെ നിയമം പഠിപ്പിക്കണ്ട, രേഖകളൊന്നും തരാനാവില്ല, സ്വർണം വാങ്ങി പണം തരണം’ എന്ന് പറഞ്ഞു. പറ്റില്ലെന്ന് അറിയിച്ചതോടെ നാട്ടിൽ ജീവിക്കേണ്ട എന്നായി. ഇതോടെ ഞാൻ കൊടുവള്ളി നഗരസഭ കൗൺസിലറാണെന്ന് പറഞ്ഞപ്പോൾ തെറിപറഞ്ഞ് ഫോൺ കട്ടാക്കി. പാർട്ണർമാരുമായി ആലോചിച്ചപ്പോൾ ആദ്യം പരാതി നൽകേണ്ടെന്നാണ് കരുതിയത്.
പിന്നീട് നാട്ടിലുള്ളവെര വിവരം അറിയിച്ചപ്പോൾ നാട്ടിലെത്തി പരാതി നൽകാമെന്ന് തീരുമാനിച്ചു. ഇതിനിടെ ഖത്തറിലെ സ്പോൺസറെ മജീദ് വിവരം അറിയിച്ചു. ഇവർ പൊലീസിലും അറിയിച്ചതോടെ നടത്തിയ പരിശോധനയിൽ മേയ് 18ന് ഉച്ചക്ക് രണ്ടര മുതൽ രാത്രി 11.30വരെയുള്ള സമയത്തിനിടെ കൊടി സുനി 14 തവണ ഷാഹിദിനെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.
നാട്ടിലേക്ക് തിരിക്കുന്നതിനുമുമ്പ് ഭീഷണി സംബന്ധിച്ച് ഇന്ത്യൻ എംബസിക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് മജീദ്. ശനിയാഴ്ച വിയ്യൂർ ജയിലിൽ നടത്തിയ പരിശോധനയിൽ ടി.പി വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ശാഫി എന്നിവരിൽനിന്ന് മൊബെൽ ഫോണുകൾ പിടികൂടിയിരുന്നു. ഇതുസംബന്ധിച്ച് അേന്വഷണം പുരോഗമിക്കുന്നതിനിടെയാണ് നഗരസഭ കൗൺസിലറെ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.