തിരുവനന്തപുരം: കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് പദവി ഒഴിയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. സ്ഥാനമൊഴിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടില്ല. ബെന്നി ബഹനാനും കെ. മുരളീധരനും രാജിവെക്കാനുള്ള കാരണം അറിയില്ല. രാജി വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
യു.ഡി.എഫ് കൺവീനർ സ്ഥാനം ബെന്നി ബെഹനാൻ എം.പിയും കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ. മുരളീധരൻ എം.പിയും കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും കെ.പി.സി.സി പദവികൾ ഒഴിയണമോ വേണ്ടയോ എന്നത് അവർ തീരുമാനിക്കേണ്ട കാര്യമാണെന്ന് മുരളീധരൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.