കോഴിക്കോട്: സർക്കാറിെൻറ നയങ്ങൾക്കെതിരെയും ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാർ നയങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന പൊലീസ് ഒാഫിസർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. ഭീകര പ്രവർത്തനങ്ങൾ തടയുന്നതിന് വേണ്ടി മാത്രമേ യു.എ.പി.എ ചുമത്താവൂ. യു.എ.പി.എ ചുമത്തിയ കേസുകളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ പുനരന്വേഷണം നടത്തുമെന്നും കോടിയേരി പറഞ്ഞു.
എല്ലാവർക്കുമെതിെരയും യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തുന്നത് ശരിയല്ല. എഴുത്തുകാരനായ കമൽ സി. ചവറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.