കടകംപള്ളിയുടെ ഭക്​തിപ്രകടനം: വിശദീകരണം​ തേടുമെന്ന്​ കോടിയേരി

കൊച്ചി: കടകംപള്ളി സുരേന്ദ്രൻ ഗുരുവായുർ ക്ഷേത്രം ദർശനം നടത്തിയത്​ സംബന്ധിച്ച്​ വിശദീകരണം തേടുമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. എന്താണ്​ സംഭവിച്ചതെന്ന്​ അറിയില്ല. വാർത്ത മാത്രം കണ്ട്​ പ്രതികരിക്കാനാവില്ലെന്ന്​ കോടിയേരി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ ഇരക്കൊപ്പമാണ്​. ദിലീപിനെ പിന്തുണച്ചുള്ള ഗണേഷ്​ കുമാറി​​െൻറ പ്രസ്​താവന വ്യക്​തിപരമാണെന്നും കോടിയേരി പറഞ്ഞു.

ശ്രീകൃഷ്​ണ ജയന്തി ദിനത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായുർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്​ വിവാദമായിരുന്നു. ദേ​​വ​​സ്വം മ​​ന്ത്രി എ​​ന്ന നി​​ല​​യി​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ത്തം നി​​റ​​വേ​​റ്റു​​ക​​യാ​​ണ്‌ ചെ​​യ്ത​​തെ​​ന്ന്​  ക​​ട​​കം​​പ​​ള്ളി സംഭവത്തിന്​ വിശദീകരണം നൽകുകയും ചെയ്​തിരുന്നു. നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്​ കടകംപള്ളി സുരേന്ദ്രൻ.

Tags:    
News Summary - Kodiyeri balakrishnan on kdakampalli surendran temple visit-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.