തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്തിമതീരുമാനമായിട്ടില്ല. മദ്യനയം സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഏപ്രില്‍ ഒന്നിനുമുമ്പ് നയം പ്രഖ്യാപിക്കും. മദ്യ ഉപഭോഗം സംബന്ധിച്ച വിവിധ കമീഷന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന്‍െറ പരിഗണനയിലുണ്ട്. വിനോദസഞ്ചാരവകുപ്പ് നടത്തിയ പഠനവുമുണ്ട്. പാതയോരമദ്യശാലകള്‍ വിലക്കിയ സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നു.
അതേസമയം, വിധി ബാറുകള്‍ക്ക് ബാധകമല്ളെന്ന് അറ്റോണി ജനറല്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തായിരിക്കും നയം തയാറാക്കുക. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എല്‍.ഡി.എഫാണ് എടുക്കേണ്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ എങ്ങനെയാണ് മദ്യനയം രൂപവത്കരിച്ചതെന്ന് ബാര്‍കോഴ അഴിമതി പുറത്തുവന്നതിലൂടെ എല്ലാവരും കണ്ടതാണ്. അത്തരത്തില്‍ അഴിമതിക്ക് ഇട നല്‍കുന്ന ഒരു നയമായിരിക്കില്ല എല്‍.ഡി.എഫിന്‍േറതെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.