കണ്ണൂർ: കാസര്‍കോഡ് ഉപ്പളയില്‍ സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കർ സിദ്ദിഖിനെ ബി.ജെ.പി - ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബി.ജെ.പി - ആര്‍.എസ്.എസ് അക്രമി സംഘങ്ങൾ കൊലപ്പെടുത്തുന്ന 17-ാമത്തെ പ്രവര്‍ത്തകനാണ് സിദ്ദിഖ്. ഒരു ഭാഗത്ത് എസ്.ഡി.പി.ഐ യും മറുഭാഗത്ത് ആര്‍.എസ്.എസും കൊലപാതകങ്ങള്‍ നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ എസ്.ഡി.പി.ഐ അക്രമി സംഘം കുത്തികൊലപ്പെടുത്തിയതിെൻറ വേദന നാട് ഇപ്പോഴും മറന്നിട്ടില്ല. ബി.ജെ.പിയും മാഫിയാ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഈ കൊലപാതകത്തിലൂടെ പുറത്തുവരുന്നത്. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ബി.ജെ.പി ജനശ്രദ്ധ തിരിച്ചു വിടാനാണ് സംസ്ഥാനത്താകെ അക്രമങ്ങള്‍ വ്യാപിപ്പിക്കുന്നത്. നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ഈ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിയ്‌ക്കണമെന്നും, പ്രതികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
ഞായറാഴ്‌ച രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന അബൂബക്കർ സിദ്ദിഖിനെ ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.