ചെന്നിത്തലയുടെ നിലപാട് അത്യന്തം പ്രതിഷേധാർഹം -കോടിയേരി

തിരുവനന്തപുരം: കോവിഡ് ബാധിതയല്ലെന്ന സർട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ ആരോഗ്യ പ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ ന്യായീകരിച്ച രമേശ് ചെന്നിത്തലയുടെ നിലപാട് അത്യന്തം പ്രതിഷേധാർഹവും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തന്‍റെ പ്രസ്താവന പരസ്യമായി പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ പ്രതിപക്ഷ നേതാവ് തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ആരോപണ വിധേയനായ സർക്കാർ ഉദ്യോഗസ്ഥൻ കോൺഗ്രസ് അനുകൂല സംഘടനയുടെ പ്രധാനപ്പെട്ട നേതാവും കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളുമാണ്. അതുകൊണ്ടാണ് ഇത്തരമൊരു ന്യായീകരണത്തിന് പ്രതിപക്ഷ നേതാവ് സന്നദ്ധനായിരിക്കുന്നത്. സ്ത്രീവിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന ഈ രാഷ്ട്രീയ സംസ്കാരത്തിനെതിരെ പ്രതിഷേധിക്കാൻ സ്ത്രീ സമൂഹമൊന്നാകെ മുന്നോട്ടു വരണമെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെആവശ്യപ്പെട്ടു.

Tags:    
News Summary - Kodiyeri balakrishnan react to ramesh Chennithala Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.