തിരുവനന്തപുരം: ജുഡീഷ്യൽ കമീഷെൻറ മുന്നിൽ ഒരു മുഖ്യമന്ത്രിക്ക് മണിക്കൂറുകൾ ഇരിക്കേണ്ടിവന്ന സംസ്ഥാനമാണ് കേരളമെന്നത് മറക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണക്കടത്ത് കേസിൽ എൻ.െഎ.എ അന്വേഷണം സെക്രേട്ടറിയറ്റിലേക്കും മുഖ്യമന്ത്രിയുടെ ഒാഫിസിലേക്കും നീളുന്നതിനെ കുറിച്ച ചോദ്യത്തോട് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരാളെക്കുറിച്ച് ആക്ഷേപം വന്നാൽ ഒാഫിസുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കുന്നത് സാധാരണമാണ്. പ്രധാനമന്ത്രിമാരുടെ ഒാഫിസിൽ വരെ അന്വേഷണം നടന്നിട്ടുണ്ട്.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിെൻറ ഒാഫിസിനെ കുറിച്ച് അന്വേഷിച്ചപ്പോൾ പ്രതിച്ഛായ തകർന്നോ. ഉമ്മൻ ചാണ്ടി ജുഡീഷ്യൽ കമീഷന് മുന്നിൽ ചോദ്യംചെയ്യലിന് വിധേയനായിട്ടും പിന്നീടും മുഖ്യമന്ത്രിയായി തുടർന്നല്ലോ. എൻ.െഎ.എ ഏതെങ്കിലും സ്ഥലത്ത് അന്വേഷിക്കുന്നത് തടസ്സപ്പെടുത്തുന്നതാണ് തെറ്റ്. ഒന്നും മറച്ചുവെക്കാനില്ല, എവിടെ വേണമെങ്കിലും അന്വേഷിക്കെട്ട എന്നാണ് സർക്കാർ സമീപനം.
ശിവശങ്കറിനെക്കുറിച്ച് ഉയർന്ന എല്ലാ ആക്ഷേപവും പരിശോധിക്കെട്ട. അയാൾ കേസിൽ ഉൾപ്പെട്ടാൽ അത് സർക്കാറിനെ ബാധിക്കില്ല. അത് ശിവശങ്കറിനെ മാത്രമേ ബാധിക്കൂ. മുഖ്യമന്ത്രിയുടെ ഒാഫിസിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർധിച്ചതുകൊണ്ട് മാത്രം ജാഗ്രത വർധിക്കില്ല. ചില സന്ദർഭത്തിൽ മാത്രമാണ് മുഖ്യമന്ത്രിമാരുടെ ഒാഫിസിൽ രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളുണ്ടായിരുന്നത്. ആവശ്യമായ തീരുമാനമെടുക്കാൻ കഴിയുന്നവരാണ് മന്ത്രിമാരും ഒാഫിസിലുള്ളവരും.
25ൽപരം സർക്കാർ ഉദ്യോഗസ്ഥരെ സ്വന്തം സ്റ്റാഫിൽ വെച്ച് സർക്കാറിനെതിരെ ഉപയോഗിക്കുന്ന പ്രതിപക്ഷനേതാവിന് മന്ത്രിമാരുടെ ൈപ്രവറ്റ് സെക്രട്ടറിമാരുടെ േയാഗം എ.കെ.ജി സെൻററിൽ വിളിച്ചതിനെ ആക്ഷേപിക്കാൻ അർഹതയില്ല.
കൺസൾട്ടൻസി സംവിധാനം പാടില്ലെന്ന് സി.പി.എമ്മോ പാർട്ടി പ്ലീനമോ തീരുമാനിച്ചിട്ടില്ല. സർക്കാറിന് വൈദഗ്ധ്യമില്ലാത്ത മേഖലയിൽ അത് ആവാമെന്നാണ് നിലപാട്. അതിെൻറ വ്യവസ്ഥകളും സർക്കാറിന് ബാധ്യതയാകുമോ എന്നതും പരിശോധിക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.