കൊച്ചി: സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായ പരിധിയെന്ന തീരുമാനം കർശനമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമ്പോള്‍ അവര്‍ക്ക് പുതിയ ഉത്തരവാദിത്തം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ തുടങ്ങാനിരിക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭ പുനഃസംഘടന ഉണ്ടാകില്ല. മന്ത്രിസഭയിലേക്ക് താനില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുമെന്നും വകുപ്പ് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലെന്നും നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ലെന്നും കോടിയേരി വ്യക്തമാക്കി. കൂടുതല്‍ കക്ഷികളെ എത്തിക്കുന്നതിലുപരി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. പി.ജെ ജോസഫിന്റെ പ്രവേശന സാധ്യതയും കോടിയേരി തള്ളി.
അതേസമയം ജലീല്‍ – കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയില്‍, രണ്ട് നേതാക്കള്‍ തമ്മില്‍ കാണുന്നതില്‍ രാഷ്ട്രീയം ഇല്ലെന്ന് കോടിയേരി വ്യക്തമാക്കി. ലീഗ് അധികാരം ഉള്ളിടത്തെ നില്‍ക്കൂ. ഭാവിയെ കുറിച്ച് അണികള്‍ ചര്‍ച്ച ചെയ്യുന്നതായും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തെ വിധേയത്വം കാരണം എതിര്‍ക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ പാര്‍ട്ടി എത്തിയെന്ന് കഴിഞ്ഞ ദിവസം കോടിയേരി വ്യക്തമാക്കിയിരുന്നു. അതേസമയം നാളെ കൊച്ചിയില്‍ തുടങ്ങുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ഭാവി കേരളം എങ്ങനെയാകണം എന്നതും ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്നിലേക്കുള്ള റഷ്യൻ അധിനിവേശം സംബന്ധിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ നിലപാട് കോടിയേരി ശരിവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.