തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥികൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നാല് മാസമായി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കുകയായിരുന്നു കോടിയേരി.
എന്നാൽ സത്യവാങ്മൂലത്തിൽ സ്ഥാനാർഥിയുടെ ഒപ്പിന് കീഴിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായി പേരുെവച്ചിരിക്കുന്നത് കോടിയേരിയുടേതാണ്. സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ ചൊവ്വാഴ്ച പിണറായി വിജയേൻറതടക്കം സ്ഥാനാർഥികളുടെ കേസ് വിവരം വിശദീകരിക്കുന്ന സത്യവാങ്മൂലത്തിെൻറ പകർപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മകൻ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് 2020 നവംബർ 13നാണ് ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയത്. തുടർന്ന് എൽ.ഡി.എഫ് കൺവീനർ കൂടിയായ എ. വിജയരാഘവനെ സെക്രട്ടറിയുടെ ചുമതല ഏൽപ്പിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തടക്കം എല്ലാ ജില്ലകളിലും സംഘടന ചുമതല നിർവഹിച്ച് സഞ്ചരിച്ചത് വിജയരാഘവനായിരുന്നു. അതേസമയം ബി.ജെ.പി കടുത്ത വെല്ലുവിളി ഉയർത്തിയ തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർത്ഥി നിർണയത്തിലും എൽ.ഡി.എഫിെൻറ വിജയത്തിനും ചുക്കാൻ പിടിച്ചത് കോടിയേരി ആയിരുന്നു.
എന്നാൽ കുടുംബത്തെ ചുറ്റി നിന്ന വിവാദങ്ങൾ തണുക്കുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തതോടെ അദ്ദേഹം കൂടുതൽ സംഘടന ചുമതലകൾ നിർവഹിച്ചുതുടങ്ങി. നിയമസഭ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ചക്കും സി.പി.എം സ്ഥാനാർഥി നിർണയത്തിലും പിണറായി വിജയനൊപ്പം കോടിയേരിയാണ് നിർണായക പങ്ക് വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.