കെ റെയിലിന് കേന്ദ്രം അനുമതി നിഷേധിച്ചുവെന്ന് പറയുന്നത് തെറ്റാണെന്ന് കോടിയേരി

തിരുവനന്തപുരം: കെ റെയിലിന് കേന്ദ്രം അനുമതി നിഷേധിച്ചുവെന്ന് പറയുന്നത് തെറ്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച വിമർശനങ്ങൾ മന്ത്രിസഭയിൽ ചർച്ച ചെയ്തപ്പോൾ സി.പി.ഐക്ക് ഉയർത്താമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. സി.പി.ഐയുമായും എൽ.ഡി.എഫിലും ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്തക്കെതിരെയുളള കെ.ടി ജലീലിന്‍റെ വിമർശനങ്ങൾ വ്യക്തിപരം മാത്രമാണ്. സി.പി.എം ലോകായുക്തയെ വിമർശിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചു. എയിംസ്, ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്, റെയിൽവേസോൺ, തിരുവനന്തപുരം റെയിൽവെ മെഡിക്കൽ കോളേജ് എന്നിവ അനുവദിച്ചില്ല. കേരളത്തോട് സ്വീകരിച്ച സമീപനം തിരുത്താൻ ബി.ജെ.പി സമ്മർദ്ദം ചെലുത്തണമെന്നും കോടിയേരി പറഞ്ഞു. രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവരും ഈ അവഗണനക്ക് എതിരെ രംഗത്ത് വരണം. കേരളത്തിലെ എം.പിമാർ ഇത് ഉന്നയിക്കാൻ തയ്യാറാവണമെന്നും കോടരിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

Tags:    
News Summary - Kodiyeri said it was wrong to say that the Center had denied permission for K Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.