കൊടുങ്ങല്ലൂർ: ബി.ജെ.പി നേതാക്കൾ പ്രതികളായ കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്തെ കള്ളനോട്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. നോട്ട് ഫോേട്ടാസ്റ്റാറ്റ് എടുത്തു എന്നതിനപ്പുറത്തേക്ക് കേസിന് വ്യാപ്തിയില്ലെന്നും അറസ്റ്റിലായവർക്ക് പുറമെ ആരും ഉൾപ്പെട്ടിട്ടില്ലെന്നുമുള്ള നിഗമനത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്.
അറസ്റ്റിലായ ബി.ജെ.പി നേതാക്കൾ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചാംപരുത്തി ഏരാശ്ശേരി രാജീവ്, സഹോദരൻ രാഗേഷ്, ഇവരുടെ പിതാവ് ഹർഷൻ, സുഹൃത്തുക്കളായ അഞ്ചാംപരുത്തി പൂവത്തുംകടവിൽ നവീൻ, രാജീവിനെ തൃശൂരിൽ ഒളിവിൽ പാർപ്പിച്ച അലക്സ് എന്നിവരെ ൈക്രംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതല്ലാതെ മറ്റ് നടപടികളൊന്നും ക്രൈംബ്രാഞ്ചിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ കോളിളക്കം സൃഷ്ടിച്ച കള്ളനോട്ടടി കേസിൽ കാര്യമായ അന്വേഷണമൊന്നും ഇപ്പോൾ നടക്കുന്നില്ല.
അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും സി.െഎമാരിൽ ഒരാളും ദിവസങ്ങളായി വകുപ്പുതല കോഴ്സുകളിലായിരുന്നു. സംഘത്തിൽ അംഗമായ തൃശൂർ ൈക്രംബ്രാഞ്ച് സി.െഎക്ക് കൊല്ലേങ്കാട് സി.െഎ ആയി സ്ഥലംമാറ്റം കിട്ടി. സംഭവവുമായി ബന്ധപ്പെട്ട് പൊതുവിൽ പറഞ്ഞുകേട്ട ആരോപണങ്ങളും ഭരണ-പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ച പരാതികളും അേന്വഷണ പരിധിയിൽ കടന്നുവന്നില്ല. കള്ളനോട്ടടി രാജ്യത്തിനെതിരായുള്ള കുറ്റമായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും യു.എ.പി.എ, രാജ്യേദ്രാഹ വകുപ്പുകളൊന്നും പ്രതികളുടെ മേൽ ചുമത്തപ്പെട്ടില്ല.
കേന്ദ്ര അന്വേഷണ ഏജൻസികൾ ഇക്കാര്യം അറിഞ്ഞതായേ ഭാവിച്ചില്ല. പ്രതികളിൽ രാജീവ്, രാഗേഷ്, നവീൻ എന്നിവരുടെ ജാമ്യാപേക്ഷ തൃശൂർ കോടതി തള്ളിയതിനെ തുടർന്ന് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രധാന പ്രതികളുടെ അഞ്ചാംപരുത്തിയിലെ വീട്ടിൽനിന്ന് പിടിെച്ചടുത്ത കള്ളനോട്ടുകളും പ്രിൻററും ലാപ്ടോപ്പുമെല്ലാം ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിെൻറ റിപ്പോർട്ട് കിട്ടിയിട്ടില്ല. കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടിയിലാണ് ക്രൈംബ്രാഞ്ചിെൻറ ഇപ്പോഴത്തെ ശ്രദ്ധ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.