കൊല്ലം: സി.പി.എം നേതാക്കൾ ജാതീയമായി അധിക്ഷേപിച്ചുവെന്ന് പാർട്ടി വിട്ട കൊല്ലം ജില്ല പഞ്ചായത്തംഗം കെ.സി ബിനു.
അടിമയെ പോലെയാണ് നേതാക്കൾ തന്നോട് പെരുമാറിയതെന്നും ജില്ലാ പഞ്ചായത്ത് പരിപാടികളിൽ പോലും പേര് ഉൾപ്പെടുത്തിയിരുന്നില്ലെന്നും ബിനു മീഡലയ വണിനോട് പ്രതികരിച്ചു. ദലിതനായ പ്രതിനിധി ജില്ല പഞ്ചായത്തിൽ വടയും ചായയും കുടിക്കാൻ വന്നതാണെന്ന തരത്തിലായിരുന്നു നേതാക്കളുടെ പെരുമാറ്റമെന്നും ബിനു പറഞ്ഞു.
ദലിത് വിഭാഗങ്ങൾ ഇനിയെങ്കിലും കൊല്ലത്തെ സി.പി.എം നേതാക്കളുടെ സവർണ മുഖം തിരിച്ചറിയണമെന്നും അഞ്ചൽ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ബിനു പറഞ്ഞു. അധിക്ഷേപം ചോദ്യം ചെയ്തപ്പോൾ നേതാക്കളുടെ ഭീഷണി നേരിടേണ്ടി വന്നതോടൊപ്പം അസഭ്യം പറയുകയും ചെയ്തു.
ആത്മാഭിമാനമുള്ള പട്ടികജാതി സമൂഹം തെരഞ്ഞെടുപ്പില്‍ ഇതിന് മറുപടി നല്‍കും. തന്നെ അധിക്ഷേപിച്ചവരോട് പറയാനുള്ളത് കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല എന്നാണ്. ഈ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ബിനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.