വാക്സിൻ സ്വീകരിച്ച ശേഷം കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച ന​ഴ്​സിന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

ഓ​ച്ചി​റ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച ന​ഴ്​സിന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഓ​ച്ചി​റ ച​ങ്ങ​ൻ​കു​ള​ങ്ങ​ര ഗു​രു​തീ​ർ​ഥം വീ​ട്ടി​ൽ ര​മ​ണ​െൻറ ഭാ​ര്യ സു​ജ(52)​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​ത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ഇ​വ​ർ വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തി​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​ർ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് കൊ​ല്ലം പാ​രി​പ്പ​ള്ളി മെ‍ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​നി​യാ​ഴ്ച പോ​സ്​​റ്റ്​േ​മാ​ർ​ട്ടം ന​ട​ത്തി. മെ​ഡി​ക്ക​ൽ ബോ​ർ​ഡ് കൂ​ടി​യ​ശേ​ഷം വൈ​കീ​ട്ടാ​ണ് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത​ത്. അ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ബ​യോ ക്ലി​ക്കാ​യി ശേ​ഖ​രി​ച്ചു. ശ​നി​യാ​ഴ്ച സ​ന്ധ്യ​യോ​ടെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.