കൊച്ചി: വാഹനാപകടത്തിൽ മരിച്ച മിമിക്രി ചലച്ചിത്ര താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോട്ടയത്ത്. രാവിലെ കോട്ടയത്തെ സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങൻതാനം യു.പി സ്കൂൾ, വാകത്താനം കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് 1.30ഓടെ വിലാപയാത്രയായി മൃതദേഹം സെമിത്തേരിയിലെത്തിക്കും.
അതേസമയം, വാഹനാപകടത്തിൽ പരിക്കേറ്റ് കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അപകടനില തരണംചെയ്ത ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
തിങ്കളാഴ്ച പുലർചെയാണ് കൊല്ലം സുധിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ തൃശൂര്‍ കയ്പമംഗലത്ത് അപകടത്തിൽപെട്ടത്. കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.