കൂടത്തായി കേസ്: ജോളിയെ സഹായിച്ച മുൻ സി.പി.എം നേതാവ് അറസ്റ്റിൽ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ വ്യാജ വിൽപത്രം നിർമിക്കാൻ സഹായിച്ച മുൻ സി.പി.എം ന േതാവ് അറസ്റ്റിൽ. കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ. മനോജിനെയാണ് അറസ്റ്റ് ചെയ്തത്. ജോളി തയാറാക്കിയ വ ്യാജ വിൽപത്രത്തിൽ ഒപ്പിട്ടത് മനോജ് ആണ്.

ആരോപണവിധേയനായതിനെ തുടർന്ന് മനോജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. വ്യാജ വില്‍‌പത്രം ചമക്കാന്‍ ജോളിയില്‍ നിന്ന് പണം കൈപ്പറ്റിയെന്നാണ് മനോജിനെതിരെ ആരോപണമുയർന്നത്. ഇതിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പാർട്ടി നടപടി.

ടോം തോമസ് വധക്കേസിൽ എം.എസ്. മാത്യുവി​​െൻറ അറസ്​റ്റ്​ രേഖപ്പെടുത്തി

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം ടോം തോമസ് വധക്കേസിൽ രണ്ടാം പ്രതി കാക്കവയൽ മഞ്ചാടിയിൽ എം.എസ്. മാത്യുവി​​െൻറ (44) അറസ്​റ്റ്​ രേഖപ്പെടുത്തി. കുറ്റ്യാടി സി.ഐ എൻ. സുനിൽ കുമാറി​​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം വെള്ളിയാഴ്ച ഉച്ചക്ക്​ ജില്ല ജയിലിലെത്തിയാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. ഇതോടെ, കൊലപാതക പരമ്പരയിലെ അഞ്ചു കേസുകളിലും എം.എസ്. മാത്യു അറസ്​റ്റിലായി. ടോം തോമസ് വധക്കേസിൽ റിമാൻഡ് റിപ്പോർട്ടിനൊപ്പം ശനിയാഴ്ച കസ്​റ്റഡി അപേക്ഷ സമർപ്പിക്കും. മാത്യുവിനെ ഈ കേസിലും പൊലീസ് കസ്​റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തി​​െൻറ തീരുമാനം. ഒന്നര വയസ്സുകാരി ആൽഫൈൻ വധക്കേസിൽ കസ്​റ്റഡി കാലാവധി അവസാനിച്ച മൂന്നാംപ്രതി പള്ളിപ്പുറം മുള്ളമ്പലത്തിൽ പ്രജികുമാറിനെ (48) തിരുവമ്പാടി സി.ഐ ഷാജു ജോസഫി​​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം വെള്ളിയാഴ്ച വൈകീട്ട് താമരശ്ശേരി കോടതിയിൽ ഹാജരാക്കി.

പൊലീസ് കസ്​റ്റഡിയിൽ വീണ്ടും ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ശേഷിക്കുന്ന റിമാൻഡ് കാലാവധിയായ ഡിസംബർ അഞ്ചുവരെ പ്രതിയെ താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടു. മാത്യു മഞ്ചാടിയിൽ വധക്കേസിൽ മൂന്നാം പ്രതിയായ പ്രജികുമാറിനെ (48) അറസ്​റ്റ്​ ചെയ്യാൻ കോടതി അനുമതി നൽകി. കൊയിലാണ്ടി സി.ഐ എൻ. ഉണ്ണികൃഷ്ണൻ സമർപ്പിച്ച അപേക്ഷയിലാണ് നടപടി. അതേസമയം, പൊന്നാമറ്റം അന്നമ്മ (57) വധക്കേസിൽ അഞ്ചു ദിവസത്തേക്ക് കസ്​റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതി ജോളിയെ പേരാമ്പ്ര സി.ഐ കെ.കെ. ബിജുവി​​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം വെള്ളിയാഴ്ച കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുത്തു.

Tags:    
News Summary - koodathai case cpm leader arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.