കോഴിക്കോട്: കൂടത്തായി കേസിൽ പ്രതികളുെട പൊലീസ് കസ്റ്റഡി രണ്ടു ദിവസം കൂടി നീട് ടി. പൊന്നാമറ്റം വീട്ടിൽ റോയിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയും ഒന്നാം പ്രതിയുമായ ജോളി, രണ്ടും മൂന്നും പ്രതികളായ എം.എസ്. മാത്യു, പ്രജികുമാർ എന്നിവരുടെ കസ് റ്റഡി കാലാവധിയാണ് ഒക്ടോബർ 18ന് വൈകീട്ട് നാലുവെര നീട്ടി താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം. അബ്ദുറഹീം ഉത്തരവിട്ടത്.
പ്രതികളുെട ആറുദ ിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെതുടർന്ന് ബുധനാഴ്ച വൈകീട്ട് 4.45 ഒാടെ ഇവരെ വീണ്ടും കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രതികളെ കൂടുതൽ തെളിവെടുപ്പിന് കോയമ്പത്തൂരിലുൾപ്പെെട െകാണ്ടുപോവണം, പൊന്നാമറ്റം വീട്ടിൽ നിന്ന് കണ്ടെത്തിയ, െകാലക്ക് ഉപയോഗിച്ചെതന്ന് കരുതുന്ന രാസവസ്തുവിെൻറ ബാക്കി കണ്ടെത്തണം, െകാലയിൽ ജോളിയുടെ ബന്ധുക്കളുടെ പങ്കാളിത്തം പരിശോധിക്കണം എന്നീ ആവശ്യങ്ങൾക്കായി കസ്റ്റഡി കാലാവധി നീട്ടി നൽകണെമന്നായിരുന്നു പ്രോസിക്യൂഷനുവേണ്ടി ഹാജരായ അസി. പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബിയുടെ ആവശ്യം.
റിമാൻഡ് കാലാവധിയിൽ അവശേഷിക്കുന്ന മൂന്നുദിവസം കസ്റ്റഡിയിൽ ലഭിക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിെൻറ വാദം.
എന്നാൽ, പ്രതിഭാഗം ഇതിെന എതിർത്തു. കേസ് കെട്ടിച്ചമച്ചതാണ്, പ്രതിക്ക് ഇതിൽ പങ്കില്ല, ആറുദിവസത്തെ കസ്റ്റഡി അനുവദിച്ച് ചോദ്യം ചെയ്യുകയും തെളിവെടുപ്പിന് െകാണ്ടുപോവുകയും ചെയ്തു എന്നതിനാൽ വീണ്ടും കസ്റ്റഡി അനുവദിക്കരുത് എന്നായിരുന്നു എതിർവാദം. തുടർന്ന് പ്രതികളോട് പൊലീസ് കസ്റ്റഡിയിൽ ബുദ്ധിമുട്ടുണ്ടായോ എന്ന് കോടതി മൂന്നുതവണ ആരാഞ്ഞു.
എന്നാൽ, പ്രതികൾ എതിർപ്പൊന്നും പറഞ്ഞില്ല. ഇതോടെ രണ്ടുദിവസത്തെ കസ്റ്റഡി കൂടി അനുവദിക്കുകയായിരുന്നു. ജോളിക്കായി അഡ്വ. ബി.എ. ആളൂർ മുഖേനെ സമർപ്പിച്ച ജാമ്യാപേക്ഷയും എം.എസ്. മാത്യു, പ്രജികുമാർ എന്നിവർക്കായി നേരത്തേ സമർപ്പിച്ച ജാമ്യപേക്ഷയും ഒക്ടോബർ 19ന് പരിഗണിക്കാനായി കോടതി മാറ്റി.
വൻ സുരക്ഷയിൽ നാലേമുക്കാലോടെ കോടതിയിലെത്തിച്ച പ്രതികളെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആറോടെയാണ് പൊലീസ് തിരികെ െകാണ്ടുപോയത്. ആളുകൾ തടിച്ചുകൂടിയതും സുരക്ഷയും കണക്കിലെടുത്ത് മാധ്യമങ്ങളെ പൊലീസ് കോടതി വളപ്പിനുള്ളിൽ കയറ്റിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.