കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്ട്. പൊതുമരാമത്ത് വിജിലൻസ് വിഭാഗം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. കരാർ കമ്പനിക്കും സംഭവത്തിൽ വീഴ്ചയുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. പാലത്തിന്റെ ബീമുകൾ സ്ഥാപിക്കുമ്പോൾ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല. കരാർ കമ്പനിയുടെ ജീവനക്കാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും റിപ്പോർട്ട് പറയുന്നു.

മേയ് 16നാണ് മലപ്പുറം-കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകൾ തകർന്നു വീണത്. പദ്ധതിയുടെ ചുമതലക്കാരായ അസി.എക്സിക്യൂട്ടീവ് എൻജിനീയറും അസി.എൻജിനീയറും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.

നേരത്തെ കൂളിമാട് കടവ് പാലം വിജിലൻസ് അന്വേഷണം പൂർത്തിയാക്കി നിർമാണം തുടങ്ങണമെന്ന ആവശ്യം വിവിധകോണുകളിൽ നിന്നും ഉയർന്നിരുന്നു. ബീമുകൾ ഉയർത്തുന്നതിനിടെ ഹൈഡ്രോളിക് ജാക്കിയിലുണ്ടായ തകരാറിനെ തുടർന്ന് ബീമുകൾ നിലം പതിച്ചതോടെ നിർത്തിവെച്ച പാലത്തിന്റെ നിർമാണം വീണ്ടും തുടങ്ങണമെന്ന ആവശ്യമാണ് ഉയർന്നത്.

Tags:    
News Summary - Koolimadu Bridge collapse investigation report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.