കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റിവെച്ചു. കോൺഗ്രസ്, കേര ളാ കോൺഗ്രസ് എം അംഗങ്ങൾ വിട്ട് നിന്ന സാഹചര്യത്തിൽ ക്വാറം തികയാത്തതിനെ തുടർന്നാണ് വരണാധികാരി തെരഞ്ഞെടുപ്പ് മാറ ്റിവെച്ചത്. നാളെ ക്വാറം തികഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ല കലക്ടർ അറിയിച്ചു.
അതേസമയം, പ ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് കേരളാ കോൺഗ്രസിലെ ജോസ് കെ. മാണി, പി.ജെ ജോസഫ് വിഭാഗങ്ങൾ രംഗത്ത് വന്ന താണ് തർക്കത്തിന് വഴിവെച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് മാണിപക്ഷത്തിെൻറ സ്ഥാനാർഥിയായി മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവഷനിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ തള്ളി ജോസഫ് വിഭാഗം അജിത് മുതിരമലക്കായി വിപ്പ് നൽകിയതോടെയാണ് പ്രതിസന്ധി ശക്തമായത്. വിപ്പ് നൽകാനുള്ള അധികാരം ജില്ല പ്രസിഡന്റുമാർക്കാണെന്ന് മാണി പക്ഷം ചൂണ്ടിക്കാട്ടുന്നു.
കേരള കോൺഗ്രസിെൻറ ഭരണഘടന അനുസരിച്ച് പാർട്ടി വർക്കിങ് ചെയർമാനാണ് വിപ്പ് നൽകാനുള്ള അധികാരമെന്നും അത് നൽകിയിട്ടുണ്ടെന്നും ആറ് അംഗങ്ങളും അത് പാലിക്കണമെന്നും ജോസഫ് പക്ഷം വ്യക്തമാക്കി. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ പരാമർശിക്കാത്ത കാര്യങ്ങൾ ഉയർത്തി ജോസഫ് പക്ഷം വ്യാജ പ്രചാരണം നടത്തുകയാണെന്ന് ജോസ് കെ. മാണി പക്ഷം ആരോപിച്ചു.
കേരള കോൺഗ്രസിലെ അധികാര തർക്കത്തിന്റെ ആദ്യ പരീക്ഷണശാലയാവുകയാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഇരുകൂട്ടരും വഴങ്ങുന്നില്ലെങ്കിൽ അവസാന നിമിഷം സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. ഇടതുമുന്നണി അട്ടിമറി നടത്തുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
യു.ഡി.എഫ് ധാരണപ്രകാരം കേരള കോൺഗ്രസിന് പദവി കൈമാറാനാണ് കോൺഗ്രസിലെ സണ്ണി പാമ്പാടി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.