കോട്ടയം: സംസ്ഥാനത്ത് വീണ്ടുമൊരു കോട്ടയം പെരുമ. കേരളത്തിലെ ആദ്യ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന കലക്ടറേറ്റായി കോട്ടയം. ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷനാണ് കോട്ടയം കലക്ടറുടെ കാര്യാലയത്തിന് ലഭിച്ചത്.പൊതുജനങ്ങൾക്ക് മികവാർന്നതും ഗുണനിലവാരവുമുള്ള സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനുമാണ് ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചതെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
റെക്കോഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം, അപേക്ഷകളിലും പരാതികളിലും സമയബന്ധിതമായ തീർപ്പാക്കൽ, ഓഫിസിൽ എത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കൽ, ജീവനക്കാരുടെ വിവരങ്ങളും ദൈനംദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനങ്ങൾ തുടങ്ങി സേവനങ്ങൾ ലഭ്യമാക്കുന്നതിലെ മികവ് പരിശോധിച്ചാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്.
ഇതിനായി ഓഫിസ് സംവിധാനം നവീകരിച്ചിരുന്നു.ഐ.സ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം ചൊവ്വാഴ്ച രാവിലെ കലക്ടറേറ്റിൽ റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. ഓഫിസ് ഫൈൻഡർ ആപ്ലിക്കേഷന്റെ പ്രകാശനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.