'എന്ത് കുറ്റമാ കുഞ്ഞ് ചെയ്തത്, എന്‍റെ മോനെ തിരിച്ചുതരുവോ?' ചങ്കു തകർന്ന് ഒരമ്മയുടെ കൂടി നിലവിളി

കോട്ടയം: ഇന്നലെ രാത്രി തന്നെ മകനെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കോട്ടയത്ത് കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്‍റെ അമ്മ. 'എന്ത് കുറ്റമാ എന്‍റെ കുഞ്ഞ് ചെയ്തത് അവനോട്? ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്‍റെ പൊന്നുമോന്‍. ഒരമ്മയല്ലേ ഞാന്‍? എന്‍റെ മോനെ തിരിച്ചുതരുവോ?' എന്ന് ചോദിച്ച് ആ അമ്മ ആര്‍ത്തലച്ചു കരഞ്ഞു.

"എന്ത് കുറ്റമാ എന്‍റെ കുഞ്ഞ് ചെയ്തത് അവനോട്? ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്‍റെ പൊന്നുമോന്‍. കൂട്ടുകാരുടെ കൂടെ കളിച്ചിട്ട് നടന്നുവന്ന എന്‍റെ കുഞ്ഞിനെ ഇന്നലെ രാത്രി അവന്‍ പിടിച്ചുകൊണ്ടുപോയി. കൂടെയുണ്ടായിരുന്നവര്‍ ഓടിപ്പോയി. എന്‍റെ കുഞ്ഞിന്‍റെ കാല് മുറിഞ്ഞിരുന്നതുകൊണ്ട് അവന് ഓടാന്‍ പറ്റിയില്ല. എന്‍റെ കുഞ്ഞിനെ കയറ്റിക്കൊണ്ടുപോയിട്ട് ജഡം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കൊടുത്തിരിക്കുന്നു. പൊലീസുകാര്‍ എന്തുനോക്കിനില്‍ക്കുവായിരുന്നു? ഞാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതിപ്പെട്ടതാ. എന്‍റെ മോനെ കണ്ടില്ല, ജോമോന്‍ എന്ന ഒരുത്തന്‍ ഓട്ടോയില് കൊണ്ടുപോയെന്ന്. അവര് നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. ചേച്ചി ധൈര്യമായിട്ടിരിക്ക് നേരം വെളുക്കുമ്പോ മോനെ കൊണ്ടുതരുമെന്ന് പറഞ്ഞു. എന്നിട്ട് എന്‍റെ മോന്‍റെ ജഡമാ ഞാന്‍ കണ്ടത്. ഗവണ്‍മെന്‍റ് എന്തിനാ ഈ കാലന്മാരെ വെറുതെ വിടുന്നെ? എത്രയോ പേരെ അവന്‍ കൊന്നിരിക്കുന്നു? ഒരമ്മയല്ലേ ഞാന്‍? എന്നോടെന്തിന് ചെയ്തു? ഞങ്ങളാരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ. എന്‍റെ മോനെ തിരിച്ചുതരുവോ?"- മകനെ നഷ്ടപ്പെട്ട അമ്മ നെഞ്ചുപൊട്ടി ചോദിച്ചതാണിങ്ങനെ.

വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് (19) കോട്ടയത്ത് കൊല്ലപ്പെട്ടത്. യുവാവിനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുൻപിലിടുകയായിരുന്നു. പ്രതിയായ നഗരത്തിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട കെ.ടി. ​ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവാവിനെ കൊലപ്പെടുത്തിയതായി ജോമോൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഷാനിനെ ​ജോമോൻ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഓട്ടോയിൽ കൂട്ടിക്കൊണ്ടുപോയ ഷാനിനെ പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതി​നിടെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പുലർച്ചെ മൂന്നോടെ മൃതദേഹം തോളിലേറ്റി ജോമോൻ പൊലീസ് സ്റ്റേഷനി​​ലെത്തിക്കുകയും ചെയ്തു. 

Tags:    
News Summary - Kottayam murder Shaun Babu's mothes lament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT